വ്യക്തിഗത സന്ദർശന വിസയിലും ഇനി വിദേശികൾക്ക് സൗദി അറേബ്യ സന്ദർശിക്കാം

വ്യക്തിഗത സന്ദർശന വിസയിലും ഇനി വിദേശികൾക്ക് സൗദി അറേബ്യ സന്ദർശിക്കാം. നിലവിൽ ടൂറിസം, ബിസിനസ് വിസകൾ മാത്രമാണ് സന്ദർശനത്തിനുണ്ടായിരുന്നത്. എന്നാൽ സന്ദർശനം എന്ന ആവശ്യം പറഞ്ഞ് തന്നെ വിസ നേടി വരാനുള്ള പുതിയ സംവിധാനമാണ് വിദേശകാര്യമന്ത്രാലയം പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്.
സൗദി അറേബ്യയിലേക്ക് ഇനി വിദേശികൾക്ക് വ്യക്തിഗത സന്ദർശന വിസയിലും എത്താനാകും. നിലവിൽ ടൂറിസം, ബിസിനസ് വിസകൾ മാത്രമാണ് സന്ദർശനത്തിനുണ്ടായിരുന്നത്. എന്നാൽ സന്ദർശനം എന്ന ആവശ്യം പറഞ്ഞ് തന്നെ വിസ നേടി വരാനുള്ള പുതിയ സംവിധാനമാണ് വിദേശകാര്യമന്ത്രാലയം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിസയിൽ എത്തുന്നവർക്ക് രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും സഞ്ചരിക്കാനാവും.
Read Also: മൊറോക്കൻ ചിരി; കാനഡയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ
മാത്രമല്ല ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും അനുവാദമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദി പൗരന്മാർക്ക് യഥേഷ്ടം വിദേശികളെ രാജ്യത്തേക്ക് കൊണ്ടുവരാൻ അനുവദിക്കുന്നതാണ് വ്യക്തിഗത സന്ദർശന വിസ. visa.mofa.gov.sa എന്ന വിസ പ്ലാറ്റ്‌ഫോം വെബ്‌സൈറ്റിൽ പ്രവേശിച്ച് വിസയ്ക്ക് അപേക്ഷിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിസ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് ‘എൻക്വയറി’ ഐക്കൺ തെരഞ്ഞെടുത്താൽ സമർപ്പിച്ച അപേക്ഷകളെക്കുറിച്ച് അന്വേഷിക്കാൻ കഴിയുമെന്നും മന്ത്രാലയം ചൂണ്ടികാട്ടി.
Story Highlights: Saudi has issued personal visit visas to foreigners
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here