നെടുമ്പാശേരിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി

നെടുമ്പാശേരിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സ്പൈസ് ജെറ്റ് -SG 036 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ഹൈഡ്രോളിക് തകരാറെന്നാണ് സംശയം. പ്രശ്നം പരിഹാരിച്ചതായാണ് ലഭ്യമാകുന്ന വിവരം.
197 യാത്രക്കാരുമായി സൗദിയിലെ ജിദ്ദയിൽനിന്നു കോഴിക്കോട്ടേയ്ക്കു പുറപ്പെട്ട വിമാനത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് 5.59നാണ് വിമാനത്താവളത്തിൽ ആദ്യം ജാഗ്രതാ നിർദേശം ലഭിക്കുന്നത്. തുടർന്ന് 6.29ന് സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആശുപത്രികളിലടക്കം ജാഗ്രതാ നിർദേശം നൽകി. ഏറെ പരിശ്രമത്തിനു ശേഷം 7.19നാണു വിമാനം സുരക്ഷിതമായി ഇറക്കാനായത്.
188 മുതിർന്നവരും മൂന്നു കുട്ടികളുമാണ് യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്നത്. രണ്ടു പൈലറ്റുമാർക്കു പുറമേ നാല് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. നിലവിൽ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചിട്ടുണ്ട്.
അതേസമയം, ഗവർണർ വന്ന വിമാനം കോയമ്പത്തൂരിലേക്ക് വഴി തിരിച്ചു വിട്ടു. ജിദ്ദ വിമാനം തകരാറിൽ ആയതിനെ തുടർന്ന് ഗവർണർ സഞ്ചരിച്ച വിമാനം യഥാസമയം ലാൻഡിങ് സാധ്യമാകാതെ വന്നതിനെത്തുടർന്ന് കൊച്ചിയിലിറക്കാതെ കോയമ്പത്തൂരിലേക്ക് തിരിച്ചു വിടുകയായിരുന്നു.
Story Highlights: Spice jet -SG 036 from Jeddah bound for Calicut )B738, Reg VT MXJ) diverted to COK due Hydraulic failure. ETA 1827. Local standby declared at 1759 hrs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here