51-ാം ദേശീയ ദിനാഘോഷത്തിനൊരുങ്ങി യുഎഇ

51-ാം ദേശീയദിനാഘോഷത്തിനൊരുങ്ങി യുഎഇ. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ആഘോഷപരിപാടികൾ നടക്കുകയാണ്. വിവിധ എമിറേറ്റുകളുടെ ഭരണാധികാരികൾ ജനങ്ങൾക്കു ദേശീയദിന സന്ദേശം നൽകി.
51ാമത് ദേശീയ ദിനമാഘോഷിക്കാനുളള ഒരുക്കത്തിലാണ് യുഎഇ. രാജ്യത്തിന്റെ തെരുവുകളിൽ വർണവിളക്കുകൾ തെളിഞ്ഞുകഴിഞ്ഞു. ഇന്നുമുതൽ അവധിയായതിനാൽ ഇന്ത്യൻ സ്കൂളുകളില്‍ ഇന്നലെ തന്നെ ആഘോഷങ്ങൾ നടന്നു. മലയാളി സംഘടനകളുടെ നേതൃത്വത്തിലും പരിപാടികള്‍ നടന്നുവരികയാണ്.
കഴിഞ്ഞ കാലത്തെ പാഠങ്ങൾ ഓർമിപ്പിക്കാനും ഭാവിയെ പ്രതീക്ഷയോടെയും നോക്കാനുള്ള ദിനമാണ് 51-ാമത് യുഎഇ ദേശീയ ദിനമെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സുസ്ഥിര വികസനത്തിന്റെ എല്ലാ മേഖലകളിലും വരാനിരിക്കുന്ന 50 വർഷത്തിനുള്ളിൽ യുഎഇ കൂടുതൽ ഉയരങ്ങൾ കൈവരിക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
മാനുഷിക മൂല്യങ്ങൾ, മത ധാർമികത, സാംസ്കാരിക പൈതൃകം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്സാഹവും മഹത്തായ അഭിലാഷമുള്ളതുമായ ഒരു രാജ്യത്തിന്റെ പിറവിക്കു സാക്ഷ്യം വഹിച്ച ദിവസമാണു ദേശീയ ദിനമെന്നു സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. നഅജ്മാൻ ഉമ്മൽഖുവൈൻ ഷുജൈറ റാസൽഖൈമ ഭരണാധികാരികളും ജനങ്ങൾക്ക് ദേശീയ ദിന സന്ദേശം നൽകി.
Story Highlights: UAE prepares to celebrate 51st National Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here