കേന്ദ്രസേനയെ വിളിച്ചതോടെ ക്രമസമാധാന പരിപാലനത്തിൽ സർക്കാർ പരാജയം; വി മുരളീധരൻ

വിഴിഞ്ഞം ക്രമസമാധാനം ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രസേനയെ വിളിച്ചതോടെ ക്രമസമാധാന പരിപാലനത്തിൽ പരാജയമെന്ന് തെളിഞ്ഞു. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ട സർക്കാർ എത്രയും പെട്ടെന്ന് രാജിവയ്ക്കണം. വിഴിഞ്ഞത്ത് തീവ്രവാദ ശക്തികൾ ഇടപെട്ടെന്ന് പറഞ്ഞത്ത് സിപിഐഎം മുഖപത്രമാണെന്നും അദ്ദേഹം പറഞ്ഞു.(v muraleedharan against pinarayi vijayan)
Read Also: മൊറോക്കൻ ചിരി; കാനഡയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി. വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണം തടസപ്പെടുന്നുവെന്നും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംസ്ഥാനത്തിൽ നിന്നും സുരക്ഷ ലഭിക്കുന്നില്ലെന്നും അതിനാൽ കേന്ദ്ര സേനയെ നിയോഗിക്കണമെന്നും കാണിച്ച് അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
Story Highlights: v muraleedharan against pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here