‘ഏതോ മുന്തിയ ഇനമാണ്, കൂടെ കിടക്കുന്നവർ ശ്രദ്ധിക്കുന്നത് നന്നാവും’; കെ സുരേന്ദ്രനെ പരിഹസിച്ച് എംഎൽഎമാർ

സംസ്ഥാന സർക്കാരിനെ താഴെയിടുമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പരാമർശത്തെ പരിഹസിച്ച് ഇടതുപക്ഷ എംഎൽഎമാരായ മുഹമ്മദ് മുഹ്‌സിനും വികെ പ്രശാന്തും.”ഹാൻസ് ഒന്നുമല്ല മക്കളെ, ഏതോ മുന്തിയ ഇനമാണ്. മുന്നറിയിപ്പ്: ഉറങ്ങുമ്പോൾ കൂടെ കിടക്കുന്നവർ ശ്രദ്ധിക്കുന്നത് നന്നാവും.(vk prasanth muhammed muhsin against k surendran)
നേരത്തെ കൊണ്ടുപോയാൽ ചങ്ങലയ്ക്കെങ്കിലും ഇടാം.”-മുഹമ്മദ് മുഹ്‌സിൻ പറഞ്ഞു. ”സംസ്ഥാന സർക്കാരിനെ വലിച്ച് താഴെയിട്ടതിനു ശേഷം എങ്ങോട്ട് പോകണമെന്നറിയാതെ സർക്കാർ ചർച്ച ചെയ്യുന്നു. ഫോട്ടോ വൈറൽ.” എന്നാണ് വികെ പ്രശാന്ത്, കെ സുരേന്ദ്രനെ പരിഹസിച്ച് പറഞ്ഞത്.
Read Also: മൊറോക്കൻ ചിരി; കാനഡയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ
മുഹമ്മദ് മുഹ്‌സിൻ- ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
“വേണ്ടി വന്നാൽ സർക്കാറിനെ വലിച്ച് താഴെയിടും : കെ സുരേന്ദ്രൻ”
ഹാൻസ് ഒന്നുമല്ല മക്കളെ ഏതോ മുന്തിയ ഇനമാണ്!
മുന്നറിയിപ്പ്: ഉറങ്ങുമ്പോൾ കൂടെ കിടക്കുന്നവർ ശ്രദ്ധിക്കുന്നത് നന്നാവും. നേരത്തെ കൊണ്ടുപോയാൽ ചങ്ങലയ്ക്കെങ്കിലും ഇടാം
വേണ്ടി വന്നാൽ സർക്കാരിനെ വലിച്ച് താഴെയിടുമെന്നും താഴെയിറക്കാൻ മോദിക്ക് അഞ്ച് മിനിറ്റ് പോലും വേണ്ടെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്. ബിജെപി അയച്ച ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് ഓർമ്മ വേണമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
Story Highlights: vk prasanth muhammed muhsin against k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here