ക്രോക്‌സുകളോടുള്ള അതിയായ ഇഷ്ടം; സ്വന്തമാക്കിയത് 450 ജോഡി പാദരക്ഷകൾ

നമുക്ക് വസ്ത്രങ്ങളോടും ബാഗുകളോടും ചെരുപ്പുകളോടും ഒക്കെ ഇഷ്ടം തോന്നാറുണ്ട്. ചിലതിനോട് നമുക്ക് പ്രേത്യക ഇഷ്ടമാണ്. എന്നാൽ ക്രോക്സുകളോടുള്ള ഇഷ്ടം കാരണം ഒരു യുവതി സ്വന്തമാക്കിയത് 450 ജോഡി പാദരക്ഷകളാണ്. രണ്ട് പതിറ്റാണ്ടിലേറെ ചെലവഴിച്ചാണ് ഇങ്ങനെയൊരു കളക്ഷൻ യുവതി ഉണ്ടാക്കിയെടുത്തത്. യുഎസിൽ നിന്നുള്ള 38 കാരിയായ റോഷെൽ ബർക്ക് തന്റെ കൗമാരപ്രായത്തിൽ ക്രോക്‌സ് പാദരക്ഷകൾ വാങ്ങാൻ തുടങ്ങിയതാണ്. ഇപ്പോഴും അത് വാങ്ങുന്നത് നിർത്താൻ കഴിയുന്നില്ല.
കാല് വീങ്ങുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു തനിക്ക്. ആ സമയത്ത് അതിജീവിക്കാൻ സഹായകമായ പാദരക്ഷയാണ് ക്രോക്സ് എന്ന് റോഷെൽ പറയുന്നു. 2000 ത്തിന്റെ തുടക്കത്തിൽ ആദ്യത്തെ ജോഡി ക്രോക്സ് പാദരക്ഷകൾക്കായി 14 ഡോളറാണ് ചെലവഴിച്ചത്. അവരുടെ കയ്യിലുള്ളതിൽ ഏറ്റവും ഉയർന്ന വിലയുടെ ക്രോക്സ് 588 ഡോളറിന്റെയാണ്.
പ്രത്യേക അവസരങ്ങളിൽ ക്രോക്ക് മാമോത്ത്, ക്രോക്ക് ക്രഷ് ബൂട്ട് അല്ലെങ്കിൽ ബലെൻസിയാഗ ക്രോക്ക് ബൂട്ട് എന്നിവ ധരിക്കുന്നു. റോഷെലിന് മാത്രമല്ല അമ്മയ്ക്കും 300 ജോഡി പാദരക്ഷകൾ ഉണ്ട്. ഓസ്‌ട്രേലിയ, ജപ്പാൻ, യുകെ എന്നിവിടങ്ങളിൽ നിന്ന് റോഷൽ ക്രോക്‌സ് വാങ്ങിയിട്ടുണ്ട്.
Story Highlights: Woman obsessed with Crocs has collected 450 pairs of footwear over 20 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here