‘പ്രൊഫഷനൽ കരിയറിൽ 1000 മത്സരങ്ങൾ പൂർത്തിയാക്കാൻ മെസി ഇന്നിറങ്ങും’; പ്രീക്വാർട്ടറിൽ കങ്കാരുക്കളോട് മുട്ടാൻ അർജന്റീന

അർജന്റീനിയൻ ഇതിഹാസതാരം ലയണൽ മെസിക്ക് ഇന്നത്തെ മത്സരം ചരിത്രമുഹൂർത്തം കൂടിയാണ്. പ്രൊഫഷനൽ കരിയറിൽ ഇന്ന് ആയിരം മത്സരങ്ങൾ പൂർത്തിയാക്കാനൊരുങ്ങുകയാണ് സൂപ്പർതാരം. ദേശീയ ടീമിനായി ഇന്ന് 169-ാമത്തെ മത്സരത്തിനാണ് മെസി ഇറങ്ങുന്നത്. ക്ലബ് ഫുട്‌ബോളിൽ ബാഴ്‌സലോണയ്ക്കായി 778 മത്സരങ്ങളിലും നിലവിലെ ടീമായ പി.എസ്.ജിക്കായി 53 മത്സരങ്ങളിലും ബൂട്ടണിഞ്ഞിട്ടുണ്ട്.(fifa world cup 2022 lionel messi’s 1000 match)
അടുത്ത ലോകകപ്പിൽ താരം ടീമിനൊപ്പമുണ്ടാകുമോ എന്ന കാര്യം സംശയമായിരിക്കും. അതിനാൽ, എന്തു വിലകൊടുത്തും മെസിയുടെ പേരിൽ രാജ്യത്തിനായൊരു ലോകകിരീടം സാധ്യമാക്കുക എന്ന ലക്ഷ്യമായിരിക്കും സഹതാരങ്ങളുടെ മനസിലുണ്ടാകുക. ഇന്ന് ജയിക്കാനായില്ലെങ്കിൽ ഒരുപക്ഷെ ലോകകപ്പിൽ 35കാരനായ മെസിയുടെ അവസാന മത്സരവുമാകുമിത്.
ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാർട്ടർ ആദ്യദിനത്തിലെ രണ്ടാം മത്സരത്തിൽ അർജന്റീന ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. അവസാന മത്സരത്തിൽ പോളണ്ടിനെ തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അർജന്റീന പ്രീക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് ഡിയിൽ ഡെന്മാർ ഉൾപ്പെടെയുള്ളവരെ പിന്തള്ളിയാണ് ഓസ്‌ട്രേലിയ പ്രീക്വാർട്ടർ യോഗ്യത നേടിയത്.
Story Highlights: fifa world cup 2022 lionel messi’s 1000 match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here