കൊച്ചി നഗരമധ്യത്തില്‍ യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് മുന്‍ കാമുകന്‍; ബൈക്കില്‍ രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍

കൊച്ചി നഗര മധ്യത്തില്‍ യുവതിക്ക് നേരെ ആക്രമണം. ബംഗാള്‍ സ്വദേശിനിയായ യുവതിയുടെ കൈയില്‍ വെട്ടേറ്റു. മുന്‍ കാമുകന്‍ ഫറൂഖ് ആണ് യുവതിയെ വെട്ടിയത്. യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. (man stabbed woman in kochi)
കലൂര്‍ ആസാദ് റോഡില്‍ രാവിലെ 11 മണിയോടെയാണ് സംഭവം. സന്ധ്യയും സുഹൃത്തായ യുവതിയും നടന്നു വരുന്നതിനിടെ ബൈക്കില്‍ എത്തി ഫറൂഖ് ഇവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സന്ധ്യയെ വെട്ടാന്‍ ശ്രമിച്ചു. സന്ധ്യക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരി തടഞ്ഞതിനാല്‍ ആദ്യം വെട്ട് കൊണ്ടില്ല. വീണ്ടും നടത്തിയ ആക്രമണത്തില്‍ സന്ധ്യയുടെ കൈക്ക് വെട്ടേറ്റു.
പരിക്കേറ്റ സന്ധ്യയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് ശേഷം പ്രതി ഫറൂഖ് ബൈക്കില്‍ രക്ഷപ്പെട്ടു. പ്രണയബന്ധത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് എത്തിച്ചതെന്നാണ് പോലീസ് നിഗമനം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരിക്കേറ്റ സന്ധ്യ.
Story Highlights: man stabbed woman in kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here