അമേരിക്കയെ തകര്‍ത്ത് നെതര്‍ലാന്‍ഡ്‌സ് ക്വാര്‍ട്ടറില്‍ (3-1)

ഖത്തര്‍ ലോകകപ്പില്‍ ആദ്യ പ്രീ ക്വാര്‍ട്ടറില്‍ യുഎസ്എയ്‌ക്കെതിരെ ഗ്രൂപ്പ് എ ജേതാക്കളായ നെതര്‍ലന്‍ഡ്സിന് ജയം. അമേരിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നെതര്‍ലാന്‍ഡ്‌സ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. യുഎസ്എയ്ക്കെതിരെ മത്സരം തുടങ്ങി പത്താം മിനിറ്റിലും ആദ്യ പകുതിയുടെ അധിക സമയത്ത് 46ാം മിനിറ്റിലും 81ാം മിനിറ്റിലുമാണ് നെതര്‍ലന്‍ഡ്സിന്റെ ഗോള്‍ നേട്ടം.
നെതര്‍ലന്‍ഡ്സിന്റെ മെംഫിസ് ഡിപേയും ഡാലി ബ്ലിന്‍ഡുമാണ് ആദ്യ രണ്ടു തവണ യുഎസ്എയുടെ ഗോള്‍ വല തകര്‍ത്തത്. മൂന്നാമത് ഡന്‍സല്‍ ഡെംഫ്രൈസും നെതര്‍ലന്‍ഡ്‌സിനായി ഗോള്‍ നേടി.
Story Highlights: netherlands won against usa fifa world cup
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here