പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന സി.ഐയുടെ ഭാര്യയ്ക്കും മകൾക്കുമെതിരെ പൊലീസ് കേസ്

പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന സി.ഐയുടെ ഭാര്യയ്ക്കും മകൾക്കുമെതിരെ പൊലീസ് കേസ്. പരാതി ഉന്നയിച്ച യുവതിയെ ദേഹോപദ്രവം ഏൽപിച്ചതിനാണ് സി.ഐ എ.വി. സൈജുവിന്റെ ഭാര്യക്കും മകൾക്കുമെതിരെ കേസെടുത്തത്. പീഡന പരാതിയെ തുടർന്ന് ഇയാൾ സസ്പെൻഷനിലായിരുന്നു. ( Police case against CI Saiju’s wife and daughter ).
നെടുമങ്ങാട് പൊലീസാണ് സി.ഐയുടെ ഭാര്യയ്ക്കും മകൾക്കുമെതിരെ കേസെടുത്തത്. സി.ഐയുടെ മകളെ ഉപദ്രവിച്ചതിനു പരാതിക്കാരിക്കെതിരെയും കേസുണ്ട്. എ.വി.സൈജു ഇപ്പോഴും ഒളിവിൽ തുടരുകയാണ്. പീഡന പരാതിയിൽ മുൻകൂർ ജാമ്യം തേടാൻ വ്യാജ രേഖകളുണ്ടാക്കിതിനായിരുന്നു സസ്‌പെൻഷൻ.
ഷാരോൺ കൊലപാതകം; അന്വേഷണത്തിൽ വീഴ്ച് ഉണ്ടായിട്ടില്ല, പൊലീസ് ക്യത്യമായി ഇടപെട്ടുവെന്ന് പാറശാല സി.ഐRead Also:
യുവതിയുടെ പരാതിയിൽ സി.ഐയ്ക്ക് എതിരെ പീഡനത്തിന് നേരത്തേ കേസെടുത്തു. നെടുമങ്ങാട് പൊലീസ് തന്നെയാണ് അന്ന് എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തത്. നെടുമങ്ങാട് സ്വദേശിനിയായ യുവതിയാണ് കൊച്ചി കൺട്രോൾ റൂം ഇൻസ്പെക്ടർ സൈജു എ.വിയ്ക്കെതിരെ പരാതി നൽകിയത്.
രണ്ടുമാസം മുൻപ് മലയിൻകീഴ് സ്വദേശിയായ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. തുടർന്നാണ് സൈജുവിനെ കൊച്ചിയിലേക്ക് സ്ഥലം മാറ്റിയിത്.
Story Highlights: Police case against CI Saiju’s wife and daughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here