Advertisement

സെര്‍ബിയയ്ക്ക് മടങ്ങാം; സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍

December 3, 2022
1 minute Read
serbia vs switzerland fifa world cup

ഗ്രൂപ്പ് ജി മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ സെര്‍ബിയയെ തോല്‍പ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറിലേക്ക്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സ്വിസ് പടയുടെ വിജയം. ഗ്രൂപ്പ് ജി പോയിന്റില്‍ ബ്രസീലാണ് മുന്‍പില്‍. സെര്‍ബിയയെ തോല്‍പിച്ചതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡും പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടിയിരിക്കുകയാണ്.

പോരാട്ടത്തിന്റെ ആദ്യപകുതിയില്‍ തന്നെ 2-2 ഗോള്‍ നിലയില്‍ മികച്ച പോരാട്ടമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. 20ാം മിനുറ്റില്‍ ഷെര്‍ദാന്‍ ഷാക്കിരിയുടെ ഗോളിലൂടെ സ്വിസ് ലീഡ് ഉയര്‍ത്തിയപ്പോള്‍ 6 മിനിറ്റുകള്‍ക്കുള്ളില്‍ മിത്രോവിലൂടെ സെര്‍ബിയ ഇക്വലൈസര്‍ ഗോള്‍ നേടി.

35ാം മിനുറ്റില്‍ വ്യാഹോവിച്ചിന്റെ ഗോളിലൂടെ സര്‍ബിയ മുന്നിലെത്തി. 44ാം മിനിറ്റില്‍ എംബോളോയുടെ ഗോളിലൂടെ ഇരുടീമുകളും സമനിലയിലായി. രണ്ടാം പകുതിയുടെ വിസില്‍ മുഴങ്ങി 3 മിനിറ്റുകള്‍ക്കുള്ളില്‍ കളിയുടെ 48ാം മിനിറ്റില്‍ സെര്‍ബിയയുടെ വലകുലുക്കി സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റെമോ മാര്‍കോ ഫ്രൂലെര്‍ വിജയഗോള്‍ നേടി.

ആദ്യാവസാനം വരെ ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്കാണ് ഖത്തറിലെ 974 സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യപകുതിയ്ക്ക് ശേഷം സ്വിറ്റ്‌സര്‍ലന്‍ഡ് ലീഡ് നേടിയതോടെ സെര്‍ബിയന്‍ പട സമ്മര്‍ദത്തിലായി. ശക്തമായ മുന്നേറ്റങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഗോള്‍ ശ്രമങ്ങളെല്ലാം വിഫലമായി

Story Highlights: serbia vs switzerland fifa world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top