മുഖ്യമന്ത്രി മാസ് ഡയലോഗ് അടിക്കരുത്, കേന്ദ്രസേന വേണ്ടെന്ന് പറഞ്ഞ പിണറായി തൊട്ടടുത്ത ദിവസം മാറ്റിപ്പറഞ്ഞു; വി. മുരളീധരൻ

മുഖ്യമന്ത്രി മാസ് ഡയലോഗ് അടിക്കരുതെന്നും വിഴിഞ്ഞത്ത് കേന്ദ്രസേന വേണ്ടെന്ന് പറഞ്ഞ പിണറായി തൊട്ടടുത്ത ദിവസം തന്നെ മാറ്റിപ്പറഞ്ഞതെന്തിനാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. വിഴിഞ്ഞത്ത് കലാപം നടന്ന് മുഖ്യമന്ത്രി 10 ദിവസം മാളത്തിൽ ഒളിക്കുകയായിരുന്നു. ഭരണം നടത്താനുള്ള ഇഛാശക്തി സർക്കാറിനില്ല എന്ന് മുഖ്യമന്ത്രി വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ( V. Muraleedharan criticizes Pinarayi Vijayan ).
വിഴിഞ്ഞത്ത് കേന്ദ്രസേന വരുന്നതിൽ എതിർപ്പില്ലെന്നാണ് സംസ്ഥാനം കോടതിയിൽ അറിയിച്ചത്. വിഴിഞ്ഞത്ത് കേന്ദ്രസേന വേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് അധികം വൈകാതെ തന്നെ നിലപാട് മാറ്റിയത്. സംസ്ഥാന പൊലീസും ആഭ്യന്തര വകുപ്പും പരാജയപ്പെട്ടുവെന്ന് തെളിയിക്കുന്നതാണ് ഈ നീക്കം. വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിളിച്ചതിലൂടെ ഇക്കാര്യം അവർ സമ്മതിക്കുകയാണ് ചെയ്തത്.
Read Also: സി.പി.ഐ.എം കൊലയാളികളെ ജയില് മോചിതരാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം; വി.ഡി സതീശൻ
അക്രമം തടയാൻ ഇച്ഛാശക്തിയില്ലെന്ന് സർക്കാർ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഭരണം നടത്താൻ ഇച്ഛാശക്തിയില്ലാത്ത സർക്കാർ തുടരുന്നത് എന്തിനാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഗൗതം അദാനിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന ഗുരുതര ആക്ഷേപവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. കേന്ദ്ര സേനയെ കൊണ്ടുവരണമെന്ന തീരുമാനത്തെ സർക്കാർ പിന്തുണക്കുകയാണ്. വിഴിഞ്ഞം സമരം ഒത്തുതീർപ്പിനായി മുഖ്യമന്ത്രി ശ്രമിക്കുന്നില്ല. ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നൽകാൻ സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
Story Highlights: V. Muraleedharan criticizes Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here