ആരുമറിയാതെ പോകുമായിരുന്ന ആ കുടിയിറക്കൽ ലോകത്തെ അറിയിച്ചത് ട്വന്റിഫോർ; പിന്നാലെ യുസഫലിയുടെ ഇടപെടൽ

ഇടപെടലുകളുടേയും ചേർന്നു നിൽക്കലിൻറേയും നാലു വർഷമാണ് കടന്നുപോയത്. ഒരു മാധ്യമവും കടന്നുപോകാത്ത വഴികളിലൂടെയാണ് ട്വന്റിഫോർ സഞ്ചരിച്ചത്. പോയവർഷങ്ങളിൽ ഒരു മാധ്യമം എന്ന നിലയിൽ ട്വന്റിഫോർ നടത്തിയ സുപ്രധാന ഇടപെടലാണ് താന്തോണിത്തുരുത്ത് സ്വദേശി പ്രസന്ന പ്രതാപനെ കൈവിട്ടുവെന്ന് കരുതിയ ജീവിതത്തിലേക്ക് തിരികെ നടത്തിച്ചത്. ( 24 impact yusuf ali prasanna )
കൊവിഡ് കാലത്തെ പ്രതിസന്ധിയും ലോക്ക്ഡൗണും ഏറ്റവും കൂടുതൽ അലട്ടിയത് ചെറുകിട കച്ചവടക്കാരെയായിരുന്നു. അന്നത്തെ ദുരിതക്കയത്തിൽ മുങ്ങിയതാണ് താന്തോണിതുരുത്ത് സ്വദേശി പ്രസന്ന പ്രതാപനും. കോവിഡ് കാലത്ത് തുറക്കാനാകാത്ത സമയത്തെ ഉൾപ്പെടെ വാടക കുടിശികയായി, ഒരു ഭീമമായ തുകയായി മാറി. അടയ്‌ക്കേണ്ടത് ഒൻപതു ലക്ഷം രൂപ. ഒടുവിൽ മറൈൻ ഡ്രൈവിൽ പ്രവർത്തിച്ചിരുന്ന കടയിൽ ജിസിഡിഎയുടെ കുടിയിറക്കൽ ഭീഷണിയെത്തി.
ജിസിഡിഎ അധികൃതർ ബലമായി കട അടപ്പിച്ച് സാധനങ്ങൾ പുറത്തിട്ടു. അന്നു മുതൽ പ്രസന്ന കടയ്ക്ക് പിന്നിലുള്ള ചായ്പ്പിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. പ്രസന്നയുടെ ദുരിതത്തെ കുറിച്ചുള്ള വാർത്ത മാധ്യമങ്ങളിൽ കണ്ട യൂസഫലി ഉടനെ തന്നെ ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥരെ അവിടേക്കയച്ച് സഹായം ഉറപ്പ് നൽകുകയായിരുന്നു.
ജി സി ഡി എ അധികൃതരെ ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് പണം അടച്ച് കട തുറപ്പിക്കുമെന്ന് ലുലു ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടൊപ്പം കടയിലേക്ക് വിൽപ്പനയ്ക്കുവേണ്ട സാധനങ്ങൾ വാങ്ങുവാൻ രണ്ടു ലക്ഷം രൂപ നൽകുമെന്നും യൂസഫലി അറിയിച്ചു. തുടർന്ന് വാക്ക് പാലിച്ച് യുസഫലി പ്രസന്നയുടെ കുടിശിക മുഴുവൻ അടച്ചു.
Story Highlights: 24 impact yusuf ali prasanna
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here