Advertisement

രണ്ടാം ഗോൾ!! ലീഡുയർത്തി അർജന്‍റീന(2-0)

December 4, 2022
Google News 1 minute Read

ഖത്തർ ലോകകപ്പിലെ രണ്ടാമത്തെ പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ അർജന്‍റീന രണ്ടു ഗോളിനു മുന്നിൽ. രണ്ടാം പകുതിയുടെ തുടക്കത്തിൽ ജൂലിയൻ അൽവാരസ് ഓസ്ട്രേലിയൻ വല കുലുക്കി. ഓസീസ് പ്രതിരോധത്തിലെ വീഴച്ച മുതലെടുത്താണ് അൽവാരസ് ഗോൾ നേടിയത്. നേരത്തെ 35 ആം മിനിറ്റിൽ സൂപ്പര്‍ താരം ലയണല്‍ മെസ്സിയിലൂടെയാണ് ടീം ആദ്യ ഗോൾ നേടിയത്.

രണ്ടാം പകുതിയിലും ആക്രമണ ഫുട്ബാൾ തന്നെ പുറത്തെടുത്ത് അർജെന്റിന 57 മിനിറ്റിൽ വീണ്ടും ലക്‌ഷ്യം കണ്ടു. ജൂലിയൻ അൽവാരസിലൂടെയായിരുന്നു ഗോൾ. ഓസ്‌ട്രേലിയൻ ഗോൾ കീപ്പർ മാത്യു റയാന്റെ പിഴവിൽ നിന്ന് ലഭിച്ച അവസരം പിഴവൊന്നുമില്ലാതെ അൽവാരസ് ഗോളാക്കി മാറ്റി. പ്രതിരോധക്കാർ വച്ചു താമസിപ്പിച്ച പന്ത് ഗോളിക്ക് നൽകി. ഗോളി അത് ക്ലിയർ ചെയ്യാതെ ഡ്രിബിളിങ്ങിന് ശ്രമിച്ചു. ഓടിവന്ന് പന്ത് റാഞ്ചിയ ആൽവരെസ് പന്ത് വലയിൽ എത്തിച്ചു.

അതേസമയം നോക്കൗട്ടിലെ മെസ്സിയുടെ ആദ്യ ലോകകപ്പ് ​ഗോളാണിത്. ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡും ഈ ഗോളോടെ മെസി സ്വന്തമാക്കി. ഇതിഹാസ താര മറഡോണയെയാണ് മെസ്സി ഗോൾ വേട്ടയിൽ മറികടന്നത്. കൂടാതെ മെസ്സിയുടെ കരിയറിലെ 1000ാമത്തെ മത്സരമാണിത്. ഇതോടെ ഖത്തർ ലോകകപ്പിലെ മെസ്സിയുടെ ഗോൾ നേട്ടം മൂന്നായി. 9 ഗോളുകളാണ് മെസ്സി ലോകകപ്പുകളിൽ നേടിയത്.

Story Highlights: Alvarez Doubles Argentina’s Lead Australia Trail 0-2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here