Advertisement

കോവളത്ത് വിദേശവനിതയുടെ കൊലപാതകം; കേസന്വേഷിച്ച പൊലീസുകാര്‍ക്ക് പ്രശംസാപത്രം

December 4, 2022
Google News 2 minutes Read
appreciation to policemen who investigate foreign woman death at Kovalam

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച പൊലീസുകാര്‍ക്ക് പ്രശംസാപത്രം. കേസന്വേഷിച്ച ഡിജിപി മനോജ് എബ്രഹാം, ഐജി പി.പ്രകാശ്, അന്വേഷണ ഉദ്യോഗസ്ഥന്‍ ജെ.കെ ഡിനില്‍ എന്നിവര്‍ക്കാണ് പ്രശംസ. അന്വേഷണത്തിലെ 42 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എട്ട് സയന്റിഫിക് ഓഫീസേഴ്‌സിനും പ്രശംസാപത്രം ലഭിച്ചു.

ആയുര്‍വേദ ചികിത്സയ്ക്കായി തിരുവനന്തപുരം പോത്തന്‍കോടുള്ള ആശുപത്രിയിലെത്തിയ വിദേശ വനിതയെ 2018 മാര്‍ച്ച് 14നാണ് കാണാതാകുന്നത്. 36ാംദിനം യുവതിയുടെ അഴുകിയ മൃതദേഹം കോവളത്തുള്ള പൊന്തകാടില്‍ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. സഹോദരിയുടെ ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്. പിന്നീടാണ് പ്രദേശവാസികളായ ഉമേഷിനെയും, ഉദയകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികളും കുറ്റക്കാർ

വലിയ ചര്‍ച്ചയായ കേസില്‍ കൊലപാതകം നടന്ന് നാലര വര്‍ഷം കഴിഞ്ഞാണ് വിധി വന്നത്. കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് കോടതി നടപടികള്‍ ഓണ്‍ലൈന്‍ വഴികാണാനുള്ള സംവിധാനവും ഒരുക്കിയിരുന്നു.

Story Highlights: appreciation to policemen who investigate foreign woman death at Kovalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here