ജിറൂദിന് പിന്നാലെ എംബാപ്പെയുടെ ഗോൾ; ലീഡിരട്ടിയാക്കി ഫ്രാൻസ്(2-0)

ഖത്തർ ലോകകപ്പിൽ പോളണ്ടിനെതിരെ ലീഡ് ഉയർത്തി ഫ്രാൻസ്. 74 ആം മിനിറ്റിൽ എംബാപ്പെയുടെ കിടിലൻ ഗോളിലൂടെയാണ് രണ്ടാം ഗോൾ കണ്ടെത്തിയത്. നേരത്തെ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഒളിവിയര്‍ ജിറൂദ് ഫ്രാൻസിനായി ആദ്യം ഗോൾ നേടിയിരുന്നു. 44-ാം മിനിറ്റിലായിരുന്നു ജിറൂദിന്റെ ഗോള്‍. ബോക്‌സിന് തൊട്ടുവെളിയില്‍ നിന്ന് എംബാപ്പെ നല്‍കിയ പാസ് ജിറൂദ് വലയിലാക്കി. ഇതോടെ ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡും ജിറൂദ് സ്വന്തമാക്കി. താരത്തിന്റെ 52-ാം രാജ്യാന്തര ഗോളായിരുന്നു ഇത്. 51 ഗോളുകള്‍ നേടിയ മുന്‍താരം തിയറി ഹെന്റിയെ മറികടന്നായിരുന്നു ജിറൂദിന്റെ നേട്ടം.
Story Highlights: Kylian Mbappe Doubles France’s Lead To 2-0
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here