പോളിഷ് മതിൽ തകർത്ത് ഒലിവിയർ ജിറൂദ്; ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ

ഖത്തർ ലോകകപ്പിലെ നിർണായക മത്സരത്തിൻ്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ പോളണ്ടിനെതിരെ ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ. ഒലിവിയർ ജിറൂദിലൂടെയാണ് ഫ്രാൻസ് മുന്നിൽ എത്തിയത്. ഗോളിലൂടെ ഫ്രാൻസിന്റെ എക്കാലത്തെയും ടോപ് സ്‌കോറർ കൂടിയായി ജിറൂദ് മാറി.
തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഫ്രഞ്ച് പടയെ പിടിച്ചുകെട്ടാൻ ഒരു പരുത്തി വരെ പോളണ്ടിന് കഴിഞ്ഞു. തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു ആദ്യ പകുതിയിൽ കണ്ടത്. 44-ാം മിനിറ്റിലായിരുന്നു ജിറൂദിന്റെ ഗോള്‍. ബോക്‌സിന് തൊട്ടുവെളിയില്‍ നിന്ന് എംബാപ്പെ നല്‍കിയ പാസ് ജിറൂദ് വലയിലെത്തിക്കുകയായിരുന്നു.
ആദ്യപകുതിയിൽ നിരവധി സുവർണാവസരങ്ങൾ ഇരുവരും പാഴാക്കി. അതേസമയം ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് ജിറൂദ് സ്വന്തമാക്കി. 51 ഗോളുകള്‍ നേടിയ തിയറി ഹെന്റിയെ മറികടന്നായിരുന്നു ജിറൂദിന്റെ നേട്ടം.
Story Highlights: Olivier Giroud Puts France 1-0 Up With Record-Breaking Goal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here