വീട്ടുവാടക നൽകാൻ പണമില്ല, ഉടമയെ കുത്തിക്കൊന്ന് വാടകക്കാരൻ

പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ വീട്ടുടമയെയും ഭാര്യയെയും കുത്തി കൊലപ്പെടുത്തി വാടകക്കാരൻ. സൗത്ത് അംബേദ്കർ കോളനിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. വാടക കുടിശിക തീർക്കാൻ പണമില്ലാത്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്.
പ്രതി മാസങ്ങളായി വീട്ടുവാടക നൽകിയിരുന്നില്ല. ശനിയാഴ്ച രാത്രി 11.30ഓടെ വീട്ടിൽ കയറി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ദമ്പതികളെ ആക്രമിക്കുകയായിരുന്നു. ഇരകളുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കുത്തേറ്റതായി കണ്ടത്. ആക്രമണത്തിൽ ഭൂവുടമയുടെ ഭാര്യ ഗംഗ ചേത്രി സംഭവസ്ഥലത്തും ഭർത്താവ് എം.ഡി സഹജാദ് ചികിത്സയിലിരിക്കെയും മരിച്ചു.
പ്രതി വികാഷ് കുമാർ മാസങ്ങളായി വീട്ടുവാടക നൽകിയിരുന്നില്ല. ഇതേ തുടർന്ന് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. പ്രതിയെ പിടികൂടാൻ പൊലീസ് തെരച്ചിൽ തുടരുകയാണ്.
Story Highlights: Tenant stabs landlord after unable to pay rent for months
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here