Advertisement

മോസ്‌കോ അനുകൂല സഭയിലെ പുരോഹിതന്മാർക്ക് ഉപരോധം ഏർപ്പെടുത്തി യുക്രൈൻ

December 4, 2022
2 minutes Read

റഷ്യൻ അധിനിവേശത്തെ ന്യായീകരിച്ച മോസ്‌കോ അനുകൂല സഭയുമായി ബന്ധമുള്ള 10 മുതിർന്ന പുരോഹിതന്മാർക്കെതിരെ യുക്രൈൻ ഉപരോധം ഏർപ്പെടുത്തുന്നതായി സുരക്ഷാ വിഭാഗം അറിയിച്ചു. ചരിത്രപരമായി മോസ്കോയുമായി ബന്ധമുള്ള ഓർത്തഡോക്സ് സഭയുടെ യുക്രൈനിയൻ വിഭാഗത്തിനെതിരായ നടപടികളിൽ ഏറ്റവും പുതിയതാണ് പ്രഖ്യാപനം. നേരത്തെ റഷ്യയിലെ ഓർത്തഡോക്സ് സഭ യുദ്ധത്തെ പരസ്യമായി പിന്തുണച്ചിരുന്നു.

അധിനിവേശ അധികാരികളുമായി സഹകരിക്കാൻ 10 പുരോഹിതന്മാർ സമ്മതിച്ചതായും, റഷ്യൻ അനുകൂല നിലപാടുകൾ പ്രോത്സാഹിപ്പിക്കുകയും, റഷ്യൻ സൈനിക ആക്രമണത്തെ ന്യായീകരിക്കുകയും ചെയ്തതായി സുരക്ഷാ വിഭാഗം പ്രസ്താവനയിൽ പറഞ്ഞു. ഇവരിൽ മിക്ക പുരോഹിതന്മാരും സഭയിലെ അംഗങ്ങളോ അല്ലെങ്കിൽ അതുമായി അടുത്ത ബന്ധമുള്ളവരോ ആണ്. റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലോ വിദേശത്തോ ആണ് താമസിക്കുന്നതെന്നും സുരക്ഷാ വിഭാഗം കൂട്ടിച്ചേർത്തു.

‘യുക്രൈനിയൻ രാജ്യത്വത്തിന്റെ സംരക്ഷണത്തിനായി സമഗ്രമായ പ്രവർത്തനങ്ങൾ തുടരുന്നു, രാജ്യത്തിൻ്റെ പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും ഭീഷണിയാകുന്ന വ്യക്തികളെ തുറന്നുകാട്ടുന്നത് വീണ്ടും തുടരും’ – സെക്യൂരിറ്റി സർവീസ് പ്രസ്താവനയിൽ പറയുന്നു. എന്നാൽ കഴിഞ്ഞ മെയ് മാസത്തിൽ റഷ്യൻ ഓർത്തഡോക്സ് സഭയുമായുള്ള ബന്ധം ഔപചാരികമായി അവസാനിപ്പിച്ചിരുന്നു, പക്ഷേ ഇപ്പോഴും ഓർത്തഡോക്സ് സഭ റഷ്യയുമായി രഹസ്യ സഹകരണം നടത്തുന്നുണ്ടെന്ന് ആരോപണമുണ്ട്.

Story Highlights: Ukraine slaps sanctions on senior clerics in pro-Moscow church

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top