Advertisement

‘വികസനത്തില്‍ വിവാദം സ്വാഭാവികം’; ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്തണമെന്ന് വി.കെ.സി റസാഖ്

December 4, 2022
2 minutes Read
vkc razak about development projects in kerala

വികസനവും വിവാദവും ഒരു പോലെയുണ്ടാകുന്ന സംസ്ഥാനമാണ് കേരളമെന്ന് വി.കെ.സി ഗ്രൂപ്പ് എംഡി വി.കെ.സി റസാഖ്. കെ റെയില്‍ ഉള്‍പ്പെടെയുള്ള വികസന പദ്ധതികളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ പ്രതിഷേധങ്ങളോട് അദ്ദേഹം നിലപാട് വ്യക്തമാക്കി. കേരള വികസനത്തിനായുള്ള ട്വന്റിഫോര്‍ സംവാദ വേദിയില്‍ സംസാരിക്കുകയായിരുന്നു വികെസി റസാഖ്.

‘കേരളം പോലൊരു രാജ്യമാണ് തായ്‌വാന്‍. കേരളത്തിന്റെ ഭൂപ്രകൃതിയോട് അടുത്തുനില്‍ക്കുന്ന രാജ്യം. അവിടെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന യാത്രാമാര്‍ഗമാണ് ഹൈസ്പീഡ് റെയില്‍. ഏതാണ്ട് 400 കി മീ ആണ് ഒരു സ്‌റ്റേഷനില്‍ നിന്ന് അടുത്ത സ്‌റ്റേഷനിലേക്കുള്ളത്. രണ്ടര -മൂന്ന് മണിക്കൂറിനുള്ളില്‍ യാത്ര സാധ്യമാകും. ബിസിനസിന്റെ കണ്ണില്‍ നോക്കുമ്പോള്‍ നമ്മുടെ ജോലി തീര്‍ത്ത് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ എളുപ്പമാണ്. ആ സാഹചര്യമൊരുക്കുകയാണ് പ്രധാനം.

കേരളത്തില്‍ ഇത്തരം വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍, ഏത് പദ്ധതിയിലും വിവാദമുണ്ടാകുമെന്നത് സ്വാഭാവികമാണ്. കാരണം ഇതൊരു ജനാധിപത്യ രാജ്യമാണ്. ആ വിവാദത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു, എങ്ങനെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നു എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം.

Read Also: കേരളത്തിൽ വ്യവസായങ്ങൾക്ക് തടസം ഉദ്യോഗസ്ഥരുടെ അലംഭാവം : ഗോകുലം ഗോപാലൻ

‘മ്മുടെ നാട്ടില്‍ ഒരിക്കലും നടക്കില്ല എന്നുകരുതിയതാണ് ഹൈവേ വികസനം. വികസനം വരുമ്പോള്‍ ആളുകള്‍ക്ക് നഷ്ടപ്പെടുന്ന സൗകര്യങ്ങള്‍ പരിഹരിച്ചുകൊടുക്കണം. എങ്കിലേ പ്രതിഷേധങ്ങളുടെ വ്യാപ്തി കുറയ്ക്കാനാകൂ. ദേശീയ പാതാ വികസനത്തില്‍ നമ്മളത് കണ്ടു. അത്തരത്തില്‍ എല്ലാ വിവാദങ്ങളും കുറയ്ക്കാന്‍ സാധിക്കും. വികസനവും വിവാദവും ജനങ്ങള്‍ എന്നും ഉന്നയിക്കും. ഇത് കേരളത്തില്‍ കണ്ടുവരുന്ന രീതിയാണ്. ആ പ്രതിഷേധങ്ങള്‍ക്കുള്ള പരിഹാരമാണ് കണ്ടെത്തേണ്ടത്’. അദ്ദേഹം പറഞ്ഞു.

Story Highlights: vkc razak about development projects in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top