സോണിയയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ആളല്ല നാട്ടകം; കോട്ടയം ഡിസിസിയിൽ ഫേസ്ബുക്ക് വിവാദം

തരൂരിന്റെ കോട്ടയം സന്ദർശനത്തെ തുടർന്നുള്ള കലഹം കെട്ടടങ്ങും മുൻപ് കോട്ടയം ഡിസിസിയിൽ ഫേസ്ബുക്ക് വിവാദം. ശശി തരൂരിനെതിരെ രൂക്ഷ പരാമർശങ്ങളുമായി വന്ന പോസ്റ്റാണ് വിവാദത്തിലായത്. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിൽ വന്ന പോസ്റ്റാണ് വിവാദത്തിലായത് ( Facebook controversy in Kottayam DCC ).
Read Also: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ
പോസ്റ്റിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് തരൂർ അനുകൂലികൾ. വിവാദമായതോടെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ലെന്ന് നാട്ടകം സുരേഷ് പ്രതികരിച്ചു. പേജിൽ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു. പേജിൽ നൽകിയിരിക്കുന്ന ഫോൺ നമ്പരടക്കം നാട്ടകത്തിന്റേതാണെന്നാണ് തരൂർ അനുകൂലികൾ പറയുന്നത്.
Story Highlights: Facebook controversy in Kottayam DCC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here