കൊച്ചി മുസരീസ് ബിനാലക്ക് ഇനി പത്തുദിവസം മാത്രം

കൊച്ചി മുസരീസ് ബിനാലക്ക് ഇനി പത്തുദിവസം മാത്രം. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന 90 കലാകാരന്മാർ സംഗമിക്കുന്നതാണ് കൊച്ചി ബിനാലെ. 120 ദിവസം നീളുന്ന ബിനാലെ ഏപ്രിൽ 10 ന് അവസാനിക്കും ( Kochi Muziris Biennale December 12 to April 10 2023 ).
കൊവിഡ് മൂലം രണ്ട് വർഷം വൈകിയ കലാമാമാങ്കമായ കൊച്ചി മുസരീസ് ബിനാലക്ക് ഇനി ദിവസങ്ങൾ മാത്രം. മനം കവരുന്ന കലാസൃഷ്ടികളുമായി ബിനാലെ 2022 ന്റെ ഒരുക്കം അവസാന ഘട്ടത്തിലെത്തി. കൊച്ചി ബിനാലയുടെ പത്താം വാർഷികം കൂടിയാണിത്. ഇരുനൂറിലേറെ കലാസൃഷ്ടികളാണ് കലാസ്വാദകർക്കായി ഒരുങ്ങുന്നത്. ഞങ്ങളുടെ സിരകളിലൊഴുകുന്നത് മഷിയും തീയും എന്നതാണ് ഇത്തവണ്ണത്തെ മുദ്രാവാക്യമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണാചാരി.
Read Also: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ
മഹാമാരിക്കാലത്തെ അതിജീവിച്ച ശുപ്രതീക്ഷയുടെ കലാരൂപങ്ങളും ബിനാലയിൽ ഉണ്ടാകും. 90 കലാകാരന്മാരുടെ പേരുകൾ കൊച്ചി മുസരീസ് ബിനാലെ ഫൗണ്ടേഷൻ പുറത്ത് വിട്ടു. ഫോർട്ട്‌കൊച്ചിയിലെ ആസ്പിൻ വാൾ ഹൗസ്, പെപ്പർ ഹൗസ്, ആനന്ദ് വെയർ ഹൗസ്, എറണാകുളത്തെ ആർട്ട് ഗാലറി, ദർബാർ ഹാൾ എന്നിവയാണ് പ്രധാന വേദികൾ. കൊവിഡിന് ശേഷമുള്ള ബിനാലെ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് സംഘാടകർ.
Story Highlights: Kochi Muziris Biennale is making a comeback, December 12 to April 10, 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here