Advertisement

ഉമ്മുൽഖുവൈനിൽ നാളെ സൈനികാഭ്യാസം; ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് മുന്നറിയിപ്പ്

December 5, 2022
2 minutes Read

ഉമ്മുൽഖുവൈനിൽ നാളെ സൈനികാഭ്യാസം നടക്കുന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് മുന്നറിയിപ്പ്. അഭ്യാസങ്ങളുടെ ഭാഗമായി റോഡുകളിൽ നിരവധി സൈനിക വാഹനങ്ങൾ കണ്ടേക്കാമെന്നും ഇത് പരിശീലനത്തിന്റെ ഭാഗം മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി.

റോഡുകളിൽ സൈനിക വാഹനങ്ങൾക്കായി ജനങ്ങൾ വഴിയൊരുക്കി നൽകണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. വാഹനങ്ങളുടേയും അഭ്യാസ പ്രകടനങ്ങളുടേയും ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read Also: യുഎഇ സ്‌കൂളുകളിൽ ശീതകാല അവധികൾ പ്രഖ്യാപിച്ചു

നാളെ രാവിലെ പൊലീസ്, സിവിൽ ഡിഫൻസ് വകുപ്പുകളുടെ പങ്കാളിത്തത്തോടെ ശൈഖ് ഖലീഫ ജനറൽ ഹോസ്പിറ്റൽ പരിസരത്താണ് അഭ്യാസപ്രകടനങ്ങൾ ആരംഭിക്കുകയെന്നും ഉമ്മുൽഖുവൈൻ പൊലീസ് അറിയിച്ചിട്ടുണ്ട്.

Story Highlights: UAE residents alert: You may see military vehicles on roads tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top