Advertisement

കോഴിക്കോട് പിഎൻബി തട്ടിപ്പ് കേസിൽ ബാങ്കിനെതിരെ പ്രത്യക്ഷ സമരവുമായി എൽഡിഎഫ്

December 6, 2022
Google News 2 minutes Read

കോഴിക്കോട് പിഎൻബി തട്ടിപ്പ് കേസിൽ ബാങ്കിനെതിരെ പ്രത്യക്ഷ സമരവുമായി എൽഡിഎഫ്. നഷ്ടമായ പണം തിരികെ നൽകാത്തതിൽ പ്രതിഷേധിച്ച് പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ശാഖകൾ ഇന്ന് ഉപരോധിക്കും. തട്ടിപ്പിൽ കോഴിക്കോട് കോർപ്പറേഷന് പങ്കുണ്ടെന്നാരോപിച്ച് ഇന്ന് യുഡിഎഫ് കോർപ്പറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തും.

സിപിഐഎം നൽകിയ ഈ മുന്നറിയിപ്പ് പിഎൻബി പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ലിങ്ക് റോഡ്, നടക്കാവ് ശാഖകൾക്ക് മുൻപിലും കോഴിക്കോട് സർക്കിൾ ഓഫിസിന് മുൻപിലും എൽ‍ഡിഎഫ് ധർണ്ണ നടത്തും. കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതിൽ കോർപ്പറേഷൻ അധികൃതർക്കും പങ്കുണ്ടെന്നാണ് യുഡിഎഫ് ആരോപണം. ബാങ്കിന് മുൻപില്ല, കോർപ്പറേഷന് മുൻപിലാണ് എൽഡിഎഫ് സമരം നടത്തേണ്ടതെന്നും യുഡിഎഫ് പറയുന്നു.

കോഴിക്കോട് ലിങ്ക് റോഡ് പിഎൻബി ശാഖയിലെ മുൻ മാനേജറായ എം.പി.റിജിൽ 17 അക്കൗണ്ടുകളിൽ നിന്നായി 12 കോടി 68 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഈ പണം എതൊക്കെ വഴിയിലൂടെ പോയെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.

Story Highlights: LDF with open protest against bank in PNB fraud case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here