Advertisement

നാണക്കേടൊഴിവാക്കാൻ ഇന്ത്യ ഇന്ന് വീണ്ടും ബംഗ്ലാദേശിനെതിരെ

December 7, 2022
Google News 1 minute Read

ബംഗ്ലാദേശിനെതിരെ പരമ്പര നഷ്ടമെന്ന നാണക്കേടൊഴിവാക്കാൻ ഇന്ത്യ ഇന്ന് വീണ്ടും കളത്തിൽ. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യ ഇന്ന് എങ്ങനെയും വിജയിച്ച് പരമ്പര സമനിലയാക്കാനാവും ഇറങ്ങുക. ഇന്ത്യൻ സമയം പകൽ 11.30ന് ധാക്കയിലെ ഷേർ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ മത്സരം നടക്കും.

ആദ്യ മത്സരത്തിൽ ഷാക്കിബ് അൽ ഹസനും മെഹദി ഹസനുമാണ് ഇന്ത്യയെ തോല്പിച്ചത്. ഒപ്പം, മോശം ഷോട്ടുകൾ കളിക്കാൻ മത്സരിച്ച ഇന്ത്യൻ ബാറ്റർമാരും. 10 ഓവറിൽ വെറും 36 റൺസ് വഴങ്ങി രോഹിത്, കോലി തുടങ്ങിയവർ അടക്കം അഞ്ച് താരങ്ങളെ ഷാക്കിബ് പുറത്താക്കിയപ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 136 റൺസെന്ന നിലയിൽ നിന്ന് അസാധ്യ ചങ്കുറപ്പോടെ ബംഗ്ലാദേശിനെ വിജയിപ്പിച്ച മെഹദി ഹസനും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ആദ്യ മത്സരം നടന്ന അതേ വേദിയിലാണ് ഇന്നും കളി എന്നതിനാൽ എങ്ങനെയാവും ഇന്ത്യയുടെ തന്ത്രമെന്നത് കണ്ടറിയണം. അക്സർ പട്ടേൽ മാച്ച് ഫിറ്റായാൽ ഷഹബാദ് അഹ്‌മദിനു പകരം കളിക്കുമെന്നത് മാറ്റിനിർത്തിയാൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല.

ബംഗ്ലാദേശാവട്ടെ, ആത്‌മവിശ്വാസത്തിലാണ്. പരാജയം പൂർണമായും ഉറപ്പിച്ച ഇടത്തുനിന്ന് പക്വതയോടെ കളിച്ച് വിജയിക്കാൻ ടീമിനു സാധിച്ചു. മുൻപ് പലപ്പോഴും ഇന്ത്യക്കെതിരെ ഉണ്ടാവാതിരുന്ന പക്വത കഴിഞ്ഞ മത്സരത്തിൽ ഉണ്ടായി. ഈ കളി കൂടി വിജയിച്ച് പരമ്പര നേടുക എന്ന ലക്ഷ്യമാവും ബംഗ്ലാദേശിന്. 2016 ഒക്ടോബറിനു ശേഷം നാട്ടിൽ ഒരു ഏകദിന പരമ്പര പരാജയപ്പെട്ടിട്ടില്ലെന്ന നേട്ടവും അവർക്കുണ്ട്.

ടോസ് നേടുന്ന ടീം ബൗളിംഗ് തന്നെ തെരഞ്ഞെടുക്കും.

Story Highlights: india bangladesh 2nd odi today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here