സര്‍വകലാശാല ബില്‍ നിയമസഭയില്‍; തടസവാദങ്ങളുന്നയിച്ച് പ്രതിപക്ഷം; തട്ടിക്കൂട്ട് ബില്ലെന്ന് വി.ഡി സതീശന്‍

സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമന്ത്രി പി രാജീവ്. പിന്നാലെ തടസവാദങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ആലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ തട്ടിക്കൂട്ടിയ നിയമമാണിതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ചാന്‍സലറുടെ സ്ഥാനത്ത് ഔദ്യോഗികമായി ഒഴിവുണ്ടായാല്‍ പ്രോ വൈസ് ചാന്‍സലറെ പകരം നിയമിക്കാമെന്ന് വ്യവസ്ഥയുണ്ട്. 2018ലെ യുജിസി ചട്ടപ്രകാരം പ്രോ വൈസ് ചാന്‍സലറെ സംബന്ധിച്ച ഖണ്ഡിക 72ലെ വ്യവസ്ഥയ്ക്ക് വിരുദ്ധമാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചാന്‍സലറുടെ കാലാവധിക്ക് മാത്രമേ പ്രോ വിസിക്ക് സ്ഥാനം വഹിക്കാനാകൂ. ചാന്‍സലറില്ലെങ്കില്‍ പ്രോ വിസിയും ഉണ്ടാകില്ല. യുജിസി ചട്ടത്തെ നേരത്തെ സുപ്രിംകോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. ഫിനാന്‍ഷ്യല്‍ മെമ്മോറാണ്ടം അപൂര്‍ണമാണെന്നും ബില്‍ അവതകരിപ്പിക്കാന്‍ സാധിക്കില്ലെന്നും വി ഡി സതീശന്‍. ചാന്‍സറായി ആരെയും നിയമിക്കാവുന്ന അവസ്ഥയാണ്. പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പോലും ചാന്‍സലറായി നിയമിക്കുന്ന അവസ്ഥയുണ്ട്. ഗവര്‍ണര്‍ക്ക് നല്‍കിയ അധികാരം പിന്‍വലിക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെന്നും ബില്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Read Also: ഗവര്‍ണറെയും സര്‍ക്കാരിനെയും ഒരുപോലെ എതിര്‍ക്കും; സര്‍വകലാശാല ബില്ലില്‍ യുഡിഎഫില്‍ ധാരണ
ഗവര്‍ണറെയും സര്‍ക്കാര്‍ കൊണ്ടുവരുന്ന ബദല്‍ സംവിധാനത്തെയും ഒരുപോലെ എതിര്‍ക്കാന്‍ തീരുമാനിച്ചാണ് സര്‍വകലാശാല ബില്ലില്‍ യുഡിഎഫില്‍ ധാരണയായത്. സംഘിവത്ക്കരണം പോലെ മാര്‍ക്സിസ്റ്റ്വത്ക്കരണം നടക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപണം. രാവിലെ യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു
Story Highlights: leader of opposition against University Amendment Bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here