മെഡിക്കൽ കോളജ് ഹോസ്‌റ്റൽ പ്രവേശന നിയന്ത്രണം; 9.30നു മുൻപ് വിദ്യാർത്ഥികൾ ഹോസ്റ്റലിലെത്തണമെന്ന് ആരോഗ്യ വകുപ്പ്
മെഡിക്കൽ കോളജ് ഹോസ്‌റ്റൽ പ്രവേശന നിയന്ത്രണത്തിൽ ഉത്തരവുമായി ആരോഗ്യ വകുപ്പ്. മെഡിക്കൽ, ഡെൻ്റൽ യു.ജി.വിദ്യാർഥികൾ രാത്രി ഒൻപതരയ്ക്ക് മുൻപ് ഹോസ്റ്റലിൽ പ്രവേശിക്കണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉത്തരവ് ബാധകമാണ്.
പഠന ആവശ്യത്തിനായി വൈകുന്ന രണ്ടാം വർഷം മുതലുള്ള വിദ്യാർഥികൾ സുരക്ഷാ ജീവനക്കാരനെ ഐ.ഡി.കാർഡ് കാണിച്ച് രജിസ്റ്ററിൽ സമയം രേഖപ്പെടുത്തിയ ശേഷം ഹോസ്റ്റലിൽ പ്രവേശിക്കാം. ഒന്നാം വർഷ വിദ്യാർഥികൾക്ക് രാത്രി ഒൻപതരയ്ക്ക് ശേഷം രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമാണ് പ്രവേശനം.
രാത്രി ഒൻപതരയ്ക്ക് ശേഷം പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിക്കുന്നതായി പരാതിവന്നതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.
Story Highlights: medical college hostal entry heath department
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here