വിഴിഞ്ഞം പദ്ധതി നടത്തിപ്പിനൊപ്പം സമരസമിതിയുടെ ആവശ്യങ്ങളും നടപ്പിലാക്കണം: സമാധാന ദൗത്യസംഘം

വിഴിഞ്ഞം സമരം അവസാനിച്ചതില്‍ സന്തോഷം അറിയിച്ച് വിഴിഞ്ഞം സമാധാന ദൗത്യസംഘം. സമരം അവസാനിപ്പിക്കാന്‍ സന്മനസ് കാട്ടിയ സമര സമിതിയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ഇടപെടലുകള്‍ തുടര്‍ന്നും ഉണ്ടാകണമെന്നും അതിന് പദ്ധതി നടത്തിപ്പിനോളം പ്രാധാന്യം നല്‍കണമെന്നും ദൗത്യസംഘത്തിന്റെ പ്രതിനിധി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പ്രസ്താവനയിലൂടെ അറിയിച്ചു. (swamy gururatnam njana tapaswi on vizhinjam protest )
വിഴിഞ്ഞം സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടതിനെ തുടര്‍ന്നാണ് ദിവസങ്ങളായി തുടര്‍ന്നു വന്ന വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായത്. അദാനിയും സര്‍ക്കാരും ചേര്‍ന്ന് കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് 8000 രൂപ വാടകയായി നല്‍കാമെന്ന് ഉറപ്പു നല്‍കിയിട്ടും അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് പണം വേണ്ടെന്ന നിലപാടാണ് സമര സമിതി കൈക്കൊണ്ട് . അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള 2500 രൂപ വേണ്ടെന്നാണ് സമരസമിതി സര്‍ക്കാരിനെ അറിയിച്ചത്. ഇത് ഒഴികെയുള്ള 5500 രൂപയാകും വാടകയായി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുക. വിഴിഞ്ഞത്തെ സാഹചര്യം പൊതുജനത്തെ ബോധ്യപ്പെടുത്തുമെന്നും പെരേര മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
Read Also: വിഴിഞ്ഞം തുറമുഖ നിര്‍മാണം ബുധനാഴ്ച പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ്
എല്ലാ സമരങ്ങളും എല്ലാ ആവശ്യങ്ങളിലും വിജയിക്കില്ലല്ലോ എന്ന് യൂജിന്‍ പെരേര വിശദീകരിച്ചു. മൂന്ന് ബില്ലുകള്‍ പിന്‍വലിച്ചപ്പോല്‍ കര്‍ഷക സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. അതുപോലെ തന്നെയാണ് വിഴിഞ്ഞം സമരവും. 140 ദിവസത്തെ സമരമാണ് ഇതോടെ അവസാനിക്കുന്നത്. സാമുദായിക കപാലത്തിലേക്ക് പോകാതിരിക്കാന്‍ ലത്തീന്‍ സഭ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യുകയാണെന്നും യൂജിന്‍ പെരേര പറയുന്നു. സമരം നടത്തിയത് പണത്തിന് വേണ്ടിയല്ലെന്നും അദാനിയുടെ ഫണ്ടില്‍ നിന്ന് പണം വേണ്ടെന്നും യൂജിന്‍ പെരേര വ്യക്തമാക്കുന്നു.
Story Highlights: swamy gururatnam njana tapaswi on vizhinjam protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here