Advertisement

റൊണാള്‍ഡോയുടെ പകരക്കാരന്‍; റാമോസ് പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചത് ആദ്യ ലോകകപ്പില്‍ തന്നെ ഗോള്‍ നേടി

December 7, 2022
2 minutes Read

ക്വാര്‍ട്ടറിലെത്താനുള്ള പോര്‍ച്ചുഗലിന്റെ അഭിമാനപ്പോരാട്ടത്തില്‍ ആദ്യ ഗോള്‍ നേടി തുടക്കം ഗംഭീരമാക്കിയത് പോര്‍ച്ചുഗലിന്റെ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരക്കാരനായി എത്തിയ യുവതാരം ഗോണ്‍സാലോ റാമോസാണ്. മത്സരത്തിന്റെ 17-ാം മിനിറ്റിലെ റാമോസിന്റെ ഗോള്‍ ടീമിനാകെ പകര്‍ന്ന ആത്മവിശ്വാസം ചെറുതല്ല. തന്റെ ആദ്യ ലോകകപ്പില്‍ തന്നെ ആദ്യ ഗോള്‍ നേടി വിസ്മയിപ്പിച്ചിരിക്കുകയാണ് ഈ 21 വയസുകാരന്‍. (Who is Goncalo Ramos)

2022 നവംബറില്‍ നൈജീരിയയ്‌ക്കെതിരായ ഒരു സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗലിനായി ഗോള്‍ നേടിയതോടെയാണ് ഈ ചെറുപ്പക്കാരന്‍ ശ്രദ്ധിക്കപ്പെടുന്നത്. മത്സരത്തില്‍ പോര്‍ച്ചുഗല്‍ 4-0 എന്ന നിലയില്‍ വിജയിക്കുകയും ചെയ്തിരുന്നു.

റാമോസിന്റെ ലൈഫ് ഗോള്‍ എന്നുകൂടി വിശേഷിപ്പിക്കപ്പെട്ട 17-ാം മിനിറ്റിലെ ആ ഗോള്‍ മനോഹരമായിരുന്നു. ഫെലിക്‌സില്‍ നിന്ന് ഏറ്റുവാങ്ങിയ പന്ത് ഗോള്‍ കീപ്പറിന് കണ്ണുചിമ്മാന്‍ കൂടി സമയം കൊടുക്കാതെ പോസ്റ്റിന് മുകളിലെ ഇടതുമൂലയിലേക്ക് റാമോസ് അടിച്ചിട്ടു. പിന്നാലെ 31-ാം മിനിറ്റിലാണ് പെപ്പെ ഗോള്‍ നേടുന്നത്.

Story Highlights: Who is Goncalo Ramos

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top