ക്രൈസ്റ്റ് നഗർ സ്കൂളിലെ ക്രിസ്തുമസ് വാർഷികാഘോഷം

തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ ക്രിസ്തുമസ് വാർഷികാഘോഷത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. “ക്രിസ് എസ്ട്രല്ല“ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഫാ. വിൻസെന്റ് മാർ പൗലോസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജരും പ്രിൻസിപ്പലുമായ ഫാ. പോൾ മങ്ങാട് സി.എം.ഐ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ഹിമാചൽ ഫോക് സോങ് ഫെയിം ദേവിക എസ്.എസ്. ആശംസകൾ അറിയിച്ചു. ഫ്ളവേഴ്സ് ടോപ്സിങ്ങർ ഫസ്റ്റ് റണ്ണറപ്പായ ക്രൈസ്റ്റ് നഗർ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനി ആൻബൻസൻ ഗാനാലാപനം നടത്തി. ബർസാറും വൈസ് പ്രിൻസിപ്പാലുമായ ഫാ. ടിന്റോ പുളിഞ്ചുവള്ളിൽ സി.എം.ഐ, സ്കൂൾ ഹെഡ്മാസ്റ്റർ എ. സുരേഷ്, അക്കാഡമിക് കോ- ഓർഡിനേറ്റർ ആനി ഇഗ്നേഷ്യസ് എന്നിവർ പങ്കെടുത്തു.
2022-23 അദ്ധ്യയന വർഷത്തെ പാഠ്യ പാഠ്യേതര വിഭാഗങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള സമ്മാനവിതരണം വിശിഷ്ടാതിഥികൾ നിർവ്വഹിച്ചു. കൺവീനർമാരായ താരാ ഗോപിനാഥ്, നിധിദേവ്, ആര്യാ കൃഷ്ണ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Story Highlights: christ nagar school Christmas Celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here