ഗുജറാത്തിലെ ദളിത് പോരാട്ടങ്ങളിൽ മുന്‍നിരയില്‍; വഡ്ഗാം മണ്ഡലം നിലനിർത്താൻ ജിഗ്നേഷ് മേവാനിക്ക് കഴിയുമോ?

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ വദ്ഗാം നിയമസഭാ സീറ്റിൽ മത്സരിക്കുന്നത് കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനിയാണ്. ഗുജറാത്തിലെ ദളിത് പോരാട്ടങ്ങളുടെ മുന്‍നിരയില്‍ നിന്ന ജിഗ്നേഷ് മേവാനിയുടെ കോണ്‍ഗ്രസ് പ്രവേശം ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു. ഗുജറാത്തിലെ കോൺഗ്രസിൽ ജനങ്ങളുമായി ബന്ധമുള്ള അപൂർവം നേതാക്കളിലൊരാളാണ് ജിഗ്നേഷ് മേവാനി. അതിന്റെ വ്യത്യാസം മേവാനിയുടെ പര്യടന വേദികളിൽ കാണാനുണ്ടായിരുന്നു.
ഉനയിലെ ദലിത് പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകിയതോടെയാണ് ജിഗ്നേഷ് മേവാനിയുടെ പേര് ദേശീയതലത്തിൽ ഉയർന്നു കേൾക്കുന്നത്. ഉനയിൽ ചത്ത പശുക്കളുമായി ബന്ധപ്പെട്ടു ദലിത് യുവാക്കൾ പശുസംരക്ഷണവാദികളാൽ ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധം ഉയർന്നത്. സംസ്ഥാനത്തെ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ‘അസ്മിത യാത്ര’ക്ക് ജിഗ്നേഷ് മേവാനി നേതൃത്വം നൽകി. അഹമ്മദാബാദിൽ നിന്ന് തുടങ്ങിയ പദയാത്രയിൽ വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് എണ്ണൂറോളം പേർ പങ്കെടുത്തു. 2016 ഓഗസ്റ്റ് 15ന് ഉനയിലായിരുന്നു യാത്രയുടെ സമാപനം.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനോട് അനുകൂല നിലപാടെടുത്ത ജിഗ്നേഷ് മേവാനി, ബനസ്കന്ത ജില്ലയിലെ വഡ്ഗാം മണ്ഡലത്തിൽനിന്നു സ്വതന്ത്രനായി മത്സരിച്ചു. 19,696 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. മാധ്യമപ്രവർത്തകനും അഭിഭാഷകനുമായ ജിഗ്നേഷ് മേവാനി ഒരു സാമൂഹിക പ്രവർത്തകനും കൂടിയാണ്.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ പാർട്ടിക്കു പണമില്ലാത്തതിനാൽ ജനകീയ സംഭാവനയുമായി ജിഗ്നേഷ് മേവാനി രംഗത്തെത്തിയിരുന്നു. ഔവർഡമോക്രസി.കോം എന്ന വെബ്സൈറ്റിലൂടെയാണ് ധനസമാഹരണം നടത്തിയത്.
കോർപറേറ്റുകളോട് പണം സംഭാവന വാങ്ങി മത്സരിക്കില്ലെന്ന നിലപാടിലാണ് ജിഗ്നേഷ് മേവാനി സംഭാവനകളിലൂടെ പണം സമാഹരിക്കാൻ തീരുമാനിച്ചത്. സ്വതന്ത്രനായി മത്സരിച്ചപ്പോഴും ജിഗ്നേഷ് ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് പണം സമാഹരിച്ചത്.
Story Highlights: Congress’ Jignesh Mevani seeks second term in Gujarat’s Vadgam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here