ഗുജറാത്തിൽ ജിഗ്നേഷ് മേവാനി പിന്നില്‍

ഗുജറാത്തിൽ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി വദ്ഗാം നിയമസഭാ സീറ്റിൽ പിന്നിലാണ്. 182 അംഗ ഗുജറാത്ത് നിയമസഭയിലെ ഗുജറാത്തിലെ പ്രധാന നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് വദ്ഗാം. പട്ടികജാതി സംവരണമുള്ള വഡ്ഗാം മണ്ഡലം പടാൻ ലോക്സഭാ മണ്ഡലത്തിന് കീഴിലാണ്.
കോൺഗ്രസ് നിലവിലെ എംഎല്‍എയായ ജിഗ്നേഷ് മേവാനിയെ രംഗത്തിറക്കിയപ്പോൾ ബിജെപി മണിലാൽ വഗേലയെയാണ് മത്സരിപ്പിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ (എഎപി) സ്ഥാനാർത്ഥിയായി ദൽപത് ഭാട്ടിയ മത്സരിക്കുന്നുണ്ട്. ഡിസംബർ അഞ്ചിനാണ് വദ്ഗാം മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്.
ഗുജറാത്തിലെ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകള്‍ ലഭിക്കുമ്പോള്‍ ബിജെപി 130 സീറ്റുകളിലും കോണ്‍ഗ്രസ് 44 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ഹിമാചല്‍ പ്രദേശില്‍ ബിജെപി 36 സീറ്റുകളിലും കോണ്‍ഗ്രസ് 31 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹിമാചലില്‍ നടന്നുവരുന്നത്.
Story Highlights: Gujarat Vadgam Assembly Election Result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here