Advertisement

ഹിമാചലിൽ ജയറാം ഠാക്കുർ ജയിച്ചു

December 8, 2022
2 minutes Read
jairam thakur won in himachal pradesh

ഹിമാചലിലെ മുഖ്യമന്ത്രി ജയറാം ഠാക്കൂറിന് ജയം. 79% വോട്ടുകളോടെയാണ് വിജയം. ( jairam thakur won in himachal pradesh )

ഇതോടെ സംസ്ഥാനത്ത് സർക്കാർ രൂപീകരണ നീക്കം ആരംഭിച്ചിരിക്കുകയാണ് ബിജെപി. ലീഡ് ചെയ്യുന്ന മൂന്ന് ബിജെപി വിമതരേയും ഒരു കോൺഗ്രസ് വിമതനേയും കൂട്ടുപിടിക്കാനൊരുങ്ങുകയാണ് ബിജെപി. മുഖ്യമന്ത്രി ജയറാം ഠാക്കുറിന്റെ വസതിയിൽ ബിജെപി നേതാക്കളുടെ യോഗം നടക്കുകയാണ്. വിനോദ് താവ്‌ഡെ ഉൾപ്പെടെയുള്ള നേതാക്കൾ മുഖ്യമന്ത്രിയുടെ വസതിയിലുണ്ട്.

Read Also: ഹിമാചലിൽ നിർണായക ശക്തിയായി ആപ്പിൾ കർഷകർ; കോൺഗ്രസിനെ തുണച്ചു; ബിജെപിക്ക് തിരിച്ചടി

അതിനിടെ, ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ ബിജെപി നേതൃയോഗം വൈകീട്ട് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും യോഗത്തിൽ പങ്കെടുക്കും. അമിത് ഷാ വൈകീട്ട് അഞ്ചിനും നരേന്ദ്ര മോദി 6 മണിക്കും ബിജെപി ആസ്ഥാനത്തെത്തും.

Story Highlights: jairam thakur won in himachal pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top