Advertisement

ആവിക്കൽ തോട് മലിന ജല സംസ്കരണ പ്ലാൻ്റ്; നിർദ്ദിഷ്ട സ്ഥലത്ത് പ്ലാൻ്റ് നിർമ്മിക്കരുതെന്ന് കോടതി

December 8, 2022
2 minutes Read

കോഴിക്കോട് ആവിക്കൽ തോട് മലിന ജല സംസ്കരണ പ്ലാൻ്റ് നിർദ്ദിഷ്ട സ്ഥലത്ത് നിർമ്മിക്കരുതെന്ന് കോടതി. മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്. പദ്ധതി പ്രദേശം തോടിൻ്റെ ഭാഗമാണെന്ന വാദം ശരിവച്ചാണ് കോടതി തീരുമാനം. പ്രദേശവാസിയായ സക്കീർ ഹുസൈന്റെ ഹർജിയിലാണ് നിർമ്മാണം നിർത്തിവയ്ക്കാനുള്ള ഉത്തരവ്. പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയിലും നടന്നുവന്നിരുന്ന ആവിക്കൽ തോട്ടിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മാണം തൽക്കാലത്തേക്ക് നിർത്തിവയ്ക്കാനാണ് കോഴിക്കോട് മുൻസിഫ് കോടതിയുടെ ഉത്തരവ്. പ്ലാന്റ് നിർമ്മിക്കുന്നത് തോട് നികത്തിയെടുത്ത സ്ഥലത്താണെന്നായിരുന്നു ഹർജിയിൽ സക്കീർ ഹുസൈൻ വാദിച്ചത്.

Story Highlights: Kozhikode Treatment Plant; Court not to construct plant at specified location

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top