Advertisement

പലസ്തീൻ അനുകൂല സിനിമ സംപ്രേഷണം ചെയ്യുന്നു; നെറ്റ്ഫ്ലിക്സിനെതിരെ ഇസ്രയേലി സോഷ്യൽ മീഡിയ ക്യാമ്പയിൻ

December 8, 2022
Google News 1 minute Read

പലസ്തീൻ അനുകൂല സിനിമ സംപ്രേഷണം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി നെറ്റ്ഫ്ലിക്സിനെതിരെ ഇസ്രയേലി സോഷ്യൽ മീഡിയ ക്യാമ്പയിൻ. ജോർദാനിയൻ സിനിമയായ ‘ഫർഹ’ സംപ്രേഷണം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താക്കൾ സിനിമയ്ക്കും നെറ്റ്ഫ്ലിക്സിനുമെതിരെ രംഗത്തുവന്നത്. നിരവധി ഉപഭോക്താക്കൾ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉപേക്ഷിച്ചു. ട്വിറ്ററിൽ ഇതിനായുള്ള ക്യാമ്പയിനും നടക്കുകയാണ്.

1948ൽ നടക്കുന്ന കഥയാണ് ഫർഹയിലുള്ളത്. 1948ൽ ഇസ്രയേൽ സൈന്യം പലസ്തീനിൽ നടത്തിയ കൂട്ടക്കൊലയിൽ നിന്ന് സംരക്ഷിക്കാൻ മകളെ പിതാവ് ഒരു മുറിയിൽ പൂട്ടിയിടുകയാണ്. അവിടെനിന്ന് ഇസ്രയേൽ സൈന്യം തൻ്റെ കുടുംബത്തെ കൊലപ്പെടുത്തുന്നത് മകൾ കാണുകയാണ്. ഇതാണ് സിനിമയുടെ ഇതിവൃത്തം. ഈ സിനിമയ്ക്കെതിരെയാണ് ഉപഭോക്താക്കൾ രംഗത്തുവന്നത്. രാജ്യത്തിൻ്റെ സൈന്യത്തെ രക്തക്കൊതിയന്മാരായ രാക്ഷസന്മാരായി കാണിക്കുന്നു എന്നും അത് സത്യമല്ല എന്നും അവകാശപ്പെട്ട് നെറ്റ്ഫ്ലിക്സിൽ നിന്ന് സിനിമ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഒരു ഓൺലൈൻ അപേക്ഷയും ചിലർ നൽകിയിട്ടുണ്ട്.

ജോർഡാനിയൻ സംവിധായിക ഡാരിൻ ജെ സല്ലാം അണിയൊച്ചൊരുക്കിയ ചിത്രം വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

Story Highlights: netflix farha movie israel backlash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here