ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പ്: മെയിന്‍പുരിയില്‍ ഡിംപിള്‍ യാദവിന് ലീഡ്

ഗുജറാത്തും ഹിമാചല്‍ പ്രദേശും വോട്ടെണ്ണലിന്റെ ചൂടിലേക്ക് കടക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം കൂടി ഇന്ന് പുറത്തുവരാനിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്‌സഭാ സീറ്റ്, രാംപൂര്‍, ഖതൗലി സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. ഉച്ചയോടെ സമ്പൂര്‍ണ ഫലം അറിയാനാകും. (Uttar Pradesh byelection sp’s dimple yadav leading in mainpuri)
മെയിന്‍പുരിയില്‍ സമാജ്‌വാദി പാര്‍ട്ടിയും ബിജെപിയും അഭിമാന പോരാട്ടത്തിലാണ്. ഒക്ടോബറില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ മുഖം തന്നെയായ മുലായം സിംഗ് യാദവിന്റെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്ന ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സീറ്റിലും മുതിര്‍ന്ന എസ്പി നേതാവ് അസം ഖാന്റെ അയോഗ്യതയെത്തുടര്‍ന്ന് ഒഴിവുവന്ന രാംപൂര്‍ സദര്‍ സീറ്റിലും കടുത്ത മത്സരമാണ് നടന്നത്.
Read Also: റിസ്‌ക് വേണ്ട; ഓപ്പറേഷന്‍ താമരയ്‌ക്കെതിരെ ഹിമാചലില്‍ കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി തയാര്‍
മുലായം സിംഗ് യാദവിന്റെ മരുമകളും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവ് മെയിന്‍പുരിയില്‍ എസ്പി സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ മുലായത്തിന്റെ സഹോദരന്‍ ശിവ്പാല്‍ സിംഗ് യാദവിന്റെ മുന്‍ വിശ്വസ്തന്‍ രഘുരാജ് സിംഗ് ശാക്യയാണ് ബിജെപി സ്ഥാനാര്‍ത്ഥി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ ഡിംപിള്‍ യാദവിന് മെയിന്‍പുരിയില്‍ വ്യക്തമായ മേല്‍ക്കൈയുണ്ട്.
Story Highlights: Uttar Pradesh byelection sp’s dimple yadav leading in mainpuri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here