Advertisement

ശക്തരായ ബ്രസീലിനെ പിടിച്ചുകെട്ടി ക്രൊയേഷ്യ; ആദ്യ പകുതി ഗോൾ രഹിതം

December 9, 2022
1 minute Read

ലോകകപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളെ കണ്ടെത്താനുള്ള മത്സരത്തിൻ്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ശക്തരായ ബ്രസീലിനെ പിടിച്ചുകെട്ടി ക്രൊയേഷ്യ. ആദ്യ പകുതി ഗോൾ രഹിതം. ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഇരുവർക്കും ലക്ഷ്യം കാണാൻ സാധിച്ചില്ല.

കിക്ക് ഓഫ് മുതൽ അൽ റയ്യാൻ സ്റ്റേഡിയത്തിൽ കണ്ടത് ആക്രമണ ഫുട്ബോൾ. ആദ്യ ഗോളിനായി ക്രൊയേഷ്യയുടെയും ബ്രസീലിന്റേയും നിരന്തര നീക്കങ്ങൾ. 5 ആം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ മുന്നിലെത്താൻ ബ്രസീലിൻ്റെ ആദ്യ ശ്രമം. ബോക്‌സിന്റെ അരികിൽ നിന്ന് വിനീഷ്യസ് ഉതിർത്ത ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ച് കൈയ്യിലൊതുക്കി. ഗോളടിക്കാനുള്ള നല്ല അവസരമാണ് ബ്രസീലിന് നഷ്ടമായത്.

20 ആം മിനിറ്റിൽ നെയ്മറിന്റെ ഷോട്ട് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ കൈയ്യിലൊതുക്കി. 30 ആം മിനിറ്റിൽ ഇവാൻ പെരിസിച്ചിന്റെ ഷോട്ട് പുറത്തേക്ക്. ക്രൊയേഷ്യന്‍ മുന്നേറ്റങ്ങള്‍ അപകടം വിതച്ചപ്പോൾ ബ്രസീല്‍ മെല്ലെ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ക്രൊയേഷ്യന്‍ മുന്നേറ്റം തടയുന്നതിനിടെ ബ്രസീലിന്റെ ഡാനിലോയ്ക്ക് റഫറി മൈക്കൽ ഒലിവർ മഞ്ഞക്കാർഡ് നൽകി. ഗോൾ നേടാനുള്ള ഇരുവരുടെയും ശ്രമങ്ങൾ വീണ്ടും തുടർന്നു.

കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ ബ്രസീലിന് അനുകൂലമായി ഫ്രീ കിക്ക്‌. നെയ്മറിന്റെ ഫ്രീകിക്ക് ഗോള്‍കീപ്പര്‍ കൈയ്യിലൊതുക്കി.

Story Highlights: Brazil vs Croatia 0-0 At Break

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top