മസ്കിന്റെ താമസവും ഓഫിസില്‍ തന്നെ; ചിത്രങ്ങൾ പുറത്ത്

ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് ടെസ്‌ല മേധാവി തന്റെ പുതിയ കമ്പനിയിൽ അവതരിപ്പിച്ചത്. അധ്വാനിക്കാൻ തയാറുള്ളവര്‍ മാത്രം ട്വിറ്ററില്‍ തുടര്‍ന്നാല്‍ മതിയെന്ന് അദ്ദേഹം ജീവനക്കാരോട് പറഞ്ഞിരുന്നു. ഇങ്ങനെ ജോലിയെടുത്തു വീട്ടില്‍ പോലും പോകാൻ കഴിയാതെ ട്വിറ്ററിന്റെ സാന്‍ ഫ്രാന്‍സിസ്‌കോയിലുള്ള ഹെഡ്ക്വാട്ടേഴ്‌സിലെ കോണ്‍ഫറന്‍സ് ഹോളുകൾ ചെറിയ ബെഡ് റൂമുകളാക്കി മാറ്റിയെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതിനിടയ്ക്കാണ് മസ്‌കും അവിടെ തന്നെയാണ് താമസിക്കുന്നതെന്നാണ് ജീവനക്കാരന്‍ പുതിയ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
ട്വിറ്ററിന്റെ ഈ ഓഫിസില്‍ നിന്നുള്ള ചിത്രത്തില്‍ ഹോട്ടല്‍ റൂം പോലെ തോന്നിപ്പിക്കുന്ന കിടപ്പു മുറിയും കാണാം. ഇരട്ട ബെഡും ഒരു മുറിയിലാണ് മസ്‌ക് താമസിക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ. തനിക്കു നടത്താനുള്ളതെല്ലാം ചെയ്യുന്നതു വരെ ട്വിറ്റര്‍ ഓഫിസില്‍ തന്നെ താമസിക്കുമെന്ന് മസ്‌ക് നേരത്തേ ഒരു ട്വീറ്റും നടത്തിയിട്ടുണ്ട്. ഇത് അദ്ദേഹം പിന്നീട് ഡിലീറ്റു ചെയ്യുകയായിരുന്നു.
Story Highlights: elon musk turns twitter into hotel for staff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here