സൗദിയില്‍ മൂല്യ വര്‍ധിത നികുതിയും വിദേശ തൊഴിലാളികള്‍ക്കുള്ള ലെവിയും തുടരും; ധനമന്ത്രി

സൗദിയില്‍ മൂല്യ വര്‍ധിത നികുതിയും വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയും മാറ്റമില്ലാതെ തുടരുമെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. ഈ വര്‍ഷം 30 ബില്യണ്‍ റിയാല്‍ മെഗാ പദ്ധതികള്‍ക്ക് ചെലവഴിച്ചതായും മന്ത്രി പറഞ്ഞു.
നടപ്പു സാമ്പത്തിക വര്‍ഷം 102 ബില്യണ്‍ റിയാല്‍ മിച്ചം നേടിയിരുന്നു. ഇന്നലെ അവതരിപ്പിച്ച 2023ലെ ബജറ്റില്‍ 16 ബില്യണ്‍ റിയാലാണ് മിച്ചം പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ലെവി, വാറ്റ് എന്നിവയില്‍ മാറ്റം ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍.
Read Also: ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്താന്‍ നീക്കവുമായി ചൈന; ഷി ജിന്‍പിങ് സൗദിയിലെത്തി
നടപ്പു വര്‍ഷം 30 ബില്യണ്‍ റിയാല്‍ മെഗാ പദ്ധതികള്‍ക്ക് ചെലവഴിച്ചതുപോലെ 2023ലും 24ലും വിനിയോഗിക്കും. എണ്ണ വിലയില്‍ ഉണ്ടാകുന്ന മാറ്റം ബജറ്റിനെ ബാധിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം അത്തരം ആഘാതങ്ങള്‍ കുറവാണ് അനുഭവപ്പെട്ടത്. സൗദി പബ്ളിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് മികച്ച അടിത്തറയും ആസ്തിയും ഉണ്ട്. കേന്ദ്ര ബാങ്കിന്റെ കരുതല്‍ ശേഖരം 50 ബില്യണ്‍ റിയാലായി ഉയര്‍ന്നു. സൗദിയുടെ പൊതുകടം ജി20 രാജ്യങ്ങളിലെ ശരാശരിയെക്കാള്‍ കുറവാണെന്നും ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു.
Story Highlights: VAT and levy on foreign workers will continue in Saudi Arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here