പെൺകുട്ടികളുടെ വിവാഹ പ്രായം: മുസ്ലിം വ്യക്തി നിയമത്തിനെതിരെ ദേശീയ വനിതാകമ്മിഷൻ

പെൺകുട്ടികളുടെ വിവാഹ പ്രായത്തിന്റെ കാര്യത്തിൽ മുസ്ലിം വ്യക്തി നിയമത്തിനെതിരെ ദേശീയ വനിതാകമ്മിഷൻ രംഗത്ത്. സുപ്രിം കോടതിയിലാണ് ദേശിയ വനിതാകമ്മിഷൻ നിലപാട് വ്യക്തമാക്കിയത്. ഏകപക്ഷീയവും യുക്തിരഹിതവും വിവേചനപരവും ആണ് മുസ്ലിം വ്യക്തിനിയമത്തിലെ നിർദ്ദേശമെന്ന് ദേശിയ വനിതാ കമ്മിഷൻ അഭിപ്രായപ്പെട്ടു. ( girls Marriageable age National Women Commission against Muslim Personal Law ).
Read Also: ഹിജാബ് അനിവാര്യമായ മതാചാരം; അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രിംകോടതിയില്‍
ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയ പോക്സോ നിയമത്തിന്റെ 2012-ലെ വ്യവസ്ഥകളുടെ ലംഘനമാണ് മുസ്ലിം വ്യക്തി നിയമത്തിലെത്. ക്രോഡീകരിക്കപ്പെടാതെയും ഏകീകരിക്കപ്പെടാതെയും ഉള്ളതാണ് മുസ്ലീം വ്യക്തിനിയമം. എകീക്യത വിവാഹ പ്രായ നിയമം ഉടൻ നടപ്പാക്കും.
മതഭേഭമന്യേ പെൺകുട്ടികളുടെ വിവാഹ പ്രായം എകീകരിയ്ക്കാനുള്ള നിയമ നിർമ്മാണത്തിന് തയ്യാറെടുക്കുകയാണ് കേന്ദ്രസർക്കാർ. പെൺകുട്ടികളുടെ വിവാഹപ്രായ വിഷയത്തിൽ നിലപാട് വ്യക്തമാക്കാനുള്ള സുപ്രിം കോടതി നിർദേശത്തിന് തുടർച്ചയായാണ് നടപടി. ദേശിയ വനിതാ കമ്മിഷൻ നൽകിയ ഹർജ്ജിയിൽ പെൺകുട്ടികളുടെ വിവാഹപ്രായം എകീകരിയ്ക്കുന്നതിനെ പിന്തുണച്ച് സത്യവാങ്ങ്മൂലം നൽകും.
Story Highlights: girls Marriageable age National Women Commission against Muslim Personal Law
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here