Advertisement

കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതർ

December 10, 2022
1 minute Read

രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കുവൈത്ത് അധികൃതർ. 335 കിലോ ഹഷീഷും ഒരു ദശലക്ഷം കാപ്റ്റഗൺ ഗുളികകളുമാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. ലഹരി മരുന്നിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പരിശോധനകൾ ശക്തമാക്കിയത്.

രണ്ട് ദശലക്ഷം ദിനാറിൽ കൂടുതൽ വിലമതിക്കുന്നതാണ് ഇവയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ വകുപ്പുകൾ ഏകോപിച്ച് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. വാണിജ്യ മന്ത്രി മസിൻ അൽ നഹ്ദും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Story Highlights: Kuwait authorities seize drugs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top