Advertisement

ഒരു പബ്ലിക് ബസിനുള്ളിൽ എങ്ങനെ പെരുമാറാം; നഴ്‌സറി കുട്ടികളെ മനോഹരമായി പഠിപ്പിച്ച് ജപ്പാൻ

December 10, 2022
Google News 4 minutes Read

കുഞ്ഞുനാളിലെ ശീലങ്ങളാണ് നമ്മൾ പിന്നീട് ജീവിതത്തിലുടനീളം തുടരുന്നത്. അതുകൊണ്ട് തന്നെ വളരെ ചെറുപ്പത്തിലേ കുഞ്ഞനങ്ങളെ ജീവിതമൂല്യങ്ങൾ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് സഹജീവികളോടും ചുറ്റുപാടിനോടും എങ്ങനെ പെരുമാറണം എന്നത്. മുതിർന്നവരോടും സ്ത്രീകളോടുമെല്ലാം വളരെയധികം ബഹുമാനത്തോടെ പെരുമാറുന്നവരാണ് ജപ്പാൻ ജനത. ഇപ്പോഴിതാ, ഇവിടുത്തെ എലമെന്ററി സ്‌കൂൾ കുട്ടികളെ എങ്ങനെ ഒരു ബസിനുള്ളിൽ പെരുമാറണം എന്ന് പഠിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

ഐഎഎസ് ഓഫീസർ അവനീഷ് ശരൺ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ, ഒരു കൂട്ടം കുട്ടികൾ സ്കൂളിൽ ദയയുടെ മനോഹരമായ പാഠങ്ങൾ നേടുന്നത് കാണിക്കുന്നു ഒരു ബസിൽ ഒരാൾക്ക് കാണാൻ കഴിയുന്ന വ്യത്യസ്തരായ ആളുകളെപ്പോലെ കുട്ടികൾ വേഷമിടുന്നത് കാണാം. അർഹരായവർക്ക് എങ്ങനെ സീറ്റ് നൽകാമെന്ന് കുട്ടികൾ പഠിക്കുന്നത് വിഡിയോയിൽ കാണാം. ഗർഭിണി, പ്രായമായവർ, വിദ്യാർത്ഥികൾ, കൈക്കുഞ്ഞുമായി കയറുന്നവർ എന്നിവർക്ക് യാത്രികരായി വേഷമിടുന്ന കുട്ടികൾ സീറ്റ് നൽകുന്നു. അവരെ ഇരിക്കാൻ സഹായിക്കണമെന്നും പഠിപ്പിച്ചിട്ടുണ്ടെന്ന് വിഡിയോ കണ്ടാൽ മനസിലാകും.

വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളെ പഠിപ്പിക്കാൻ കഴിയുന്ന ഒരു കാര്യമാണ് ദയ. സഹാനുഭൂതിയുള്ള ഒരു തലമുറയെ സൃഷ്ടിക്കുക മാത്രമല്ല, ആളുകൾ പരസ്പരം മാന്യമായി ഇടപഴകുന്ന ഒരു സമൂഹത്തിനും ഇത് നല്ലതാണ്. എന്നാൽ, അത്തരം സ്വഭാവ സവിശേഷതകൾ പല രാജ്യങ്ങളിലും യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണ്. അതുകൊണ്ടാണ് ജപ്പാനിൽ നിന്നുള്ള ഈ വിഡിയോ എല്ലാവരെയും വിസ്മയിപ്പിക്കുന്നത്.

Story Highlights: video of kids being taught ‘courtesy lessons’ in Japan school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here