Advertisement

വിസ തട്ടിപ്പ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; പറ്റിച്ചത് 60 ഓളം പേരെ

December 10, 2022
Google News 2 minutes Read
visa fraud Excise officer suspended kochi

കൊച്ചിയിൽ വിസ തട്ടിപ്പ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് എക്സൈസ്. അന്വേഷണ വിധേയമായി എക്സൈസ് ഉദ്യോഗസ്ഥൻ അനീഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. രണ്ട് മാസമായി അനീഷ് ലീവിലാണെന്നും എക്സൈസ് വകുപ്പ് അറിയിച്ചു. ( visa fraud Excise officer suspended kochi ).

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കച്ചേരിപ്പടിയിലെ സിവിൽ എക്സൈസ് ഓഫീസർ അനീഷിനെതിരെ ആണ് പരാതി ലഭിച്ചത്. 60 ഓളം പേരാണ് തട്ടിപ്പിന് ഇരയായത്. റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

സിവിൽ എക്സൈസ് ഓഫീസർ അനീഷ് പലരിൽ നിന്നായി ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ടവരെ ലഹരി കേസിൽ കുടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ആരോപണ വിധേയനായ അനീഷ് ഒളിവിലാണെന്നാണ് പരാതിക്കാർ പറയുന്നത്.

Story Highlights: visa fraud Excise officer suspended kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here