Advertisement

ബ്രിട്ടീഷ് എയർവേയ്‌സിൽ ഭക്ഷണത്തിൽ നിന്ന് പല്ല് കിട്ടിയെന്ന് പരാതി

December 10, 2022
Google News 8 minutes Read

ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവർ പല കാര്യങ്ങളിലും പരാതി നൽകാറുണ്ട്. നല്ല ഭക്ഷണം ലഭിക്കാത്തതും സേവനം മോശമാകുന്നതും തുടങ്ങി നിരവധി കാരണങ്ങൾ അതിൽ ഉൾപ്പെടുന്നു. എന്നാൽ ബ്രിട്ടീഷ് എയർവേയ്‌സിൽ ഭക്ഷണത്തിൽ നിന്ന് പല്ല് കിട്ടിയെന്ന് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതി. ഒക്‌ടോബർ 25-ന് ലണ്ടനിൽ നിന്ന് ദുബായിലേക്കുള്ള BA107 വിമാനത്തിൽ നൽകിയ ഭക്ഷണത്തിലാണ് പല്ല് കണ്ടെത്തിയത്. വിമാനത്തിൽ താൻ നേരിട്ട പ്രശ്‌നത്തെ കുറിച്ച് യുവതി ട്വിറ്ററിൽ ഫോട്ടോയടക്കം പങ്കുവെച്ചിട്ടുണ്ട്. ഘദാ എൽ-ഹോസ് എന്ന യുവതിയാണ് പരാതി നൽകിയിരിക്കുന്നത്.

@British_Airways നെ ടാഗ് ചെയ്താണ് പരാതി നൽകിയിരിക്കുന്നത്. നിങ്ങളുടെ കോൾ സെന്ററുമായി എനിക്ക് ബന്ധപ്പെടാൻ സാധിക്കുന്നില്ല എന്നും യുവതി ട്വീറ്റിൽ പറയുന്നു. എന്നാൽ വിമാനക്കമ്പനി ഉടൻ തന്നെ മറുപടിയുമായി രംഗത്തെത്തി. “ഹായ്, ഇങ്ങനെയൊരു സംഭവം നടന്നതിൽ ഞങ്ങൾക്ക് ഖേദമുണ്ട്! നിങ്ങളെ ബന്ധപ്പെടാൻ ഞങ്ങളുടെ കസ്റ്റമർ റിലേഷൻസ് ടീമിന് നിങ്ങൾ വിശദാംശങ്ങൾ നൽകിയോ? ദയവായി ഡിഎം മുഖേന എന്തെങ്കിലും വ്യക്തിഗത വിവരങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക,” എന്നാണ് കമ്പനിമറുപടി നൽകിയത്.

Story Highlights: Woman claims she found tooth in British Airways meal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here