അനുവാദമില്ലാതെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചു; യുഎഇയില്‍ സ്റ്റുഡിയോ ഉടമയ്ക്ക് 20,000 ദിര്‍ഹം പിഴ

യുഎഇയില്‍, അനുവാദമില്ലാതെ തന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചതിന് സ്റ്റുഡിയോ ഉടമയ്‌ക്കെതിരെ നിയമനടപടിയുമായി അറബ് യുവതി. സ്റ്റുഡിയോയില്‍ വച്ചെടുത്ത തന്റെ ഫോട്ടോ തന്റെ അറിവോ അനുമതിയോ ഇല്ലാതെ കടയ്ക്ക് മുന്നില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തെന്നുമാണ് പരാതി.
ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും സ്ഥാപനത്തിന്റെ പേരില്‍ ഫോട്ടോ ഉപയോഗിക്കുകയായിരുന്നെന്ന് യുവതി ഷാര്‍ജ മിസ്ഡിമെനര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു.
2017ലാണ് കേസില്‍ ഉള്‍പ്പെട്ട സ്റ്റുഡിയോയില്‍ വച്ച് യുവതി ഫോട്ടോ എടുക്കുന്നത്. ഈ സംഭവത്തിന് ശേഷം ഇപ്പോള്‍ സ്റ്റുഡിയോ ഉടമ ഫോട്ടോ ദുരുപയോഗം ചെയ്യുകയായിരുന്നു. തന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ കണ്ട വിവരം അറിയിച്ചത്. യുവതിയുടെ പരാതിയില്‍ സ്റ്റുഡിയോ ഉടമയായ യുവാവിന് ഷാര്‍ജ മിസ്ഡിമെനര്‍ കോടതി 20,000 ദിര്‍ഹം പിഴ ചുമത്തി.
Read Also: എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളില്‍ പാമ്പ്; അന്വേഷണത്തിന് ഉത്തരവ്
വിധിക്കെതിരെ സ്റ്റുഡിയോ ഉടമ അപ്പീല്‍ നല്‍കുകയും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
Story Highlights: court fined 20000 dh for studio owner uae
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here