എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളില്‍ പാമ്പ്; അന്വേഷണത്തിന് ഉത്തരവ്

ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പാമ്പിനെ കണ്ടെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിംഗ് ബി-737 വിമാനം ഷെഡ്യൂള്‍ പ്രകാരം പുറപ്പെട്ട് ദുബായി വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷമാണ് വിമാനത്തില്‍ പാമ്പുണ്ടെന്ന് ജീവനക്കാര്‍ അറിയിച്ചത്.
വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ പാമ്പിനെ കണ്ടെത്തിയതായി ഡിജിലിഎ ഉദ്യോഗസ്ഥന്‍ എഎന്‍ഐയോട് പറഞ്ഞു. തുടര്‍ന്ന് യാത്രക്കാരെ സുരക്ഷിതരായി വിമാനത്താവളത്തില്‍ ഇറക്കിയെന്നും എയര്‍പോര്‍ട്ട് ഫയര്‍ സര്‍വീസിനെ വിവരമറിയിച്ചെന്നും ഡിജിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Read Also: ചെട്ടിനാട് ചിക്കന്‍ മുതല്‍ ആലു പറാത്ത വരെ; പുതിയ ഭക്ഷണ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഏവിയേഷന്‍ റെഗുലേറ്ററി ബോഡിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഡിജിസിഎ അന്വേഷണം നടത്തിവരികയാണെന്ന് വ്യോമയാന വിഭാഗം അറിയിച്ചു.
Story Highlights: snake found air india express
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here