വിവാഹേതര ബന്ധം പിടികൂടി; മകനെ പിതാവ് ചേർന്ന് കഴുത്തുഞെരിച്ച് കൊന്നു

വിവാഹേതേര ബന്ധം പിടികൂടിയ മകനെ പിതാവ് ചേർന്ന് കഴുത്തുഞെരിച്ച് കൊന്നു. കൊലപ്പെടുത്തിയതിനു ശേഷം 15കാരനായ മകൻ്റെ കൈകൾ മുറിച്ചുമാറ്റി 400 അടി താഴ്ചയുള്ള കുഴൽക്കിണറിൽ തള്ളി. മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. സംഭവത്തിൽ പിതാവും കാമുകിയും പിടിയിലായി.
മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. പിതാവിനെയും അമ്മായിയെയും സംശയാസ്പദമായ സാഹചര്യത്തിൽ കുട്ടി കണ്ടു. ഇരുവരും തമ്മിൽ കഴിഞ്ഞ അഞ്ച് വർഷമായി വിവാഹേതര ബന്ധത്തിലായിരുന്നു. കുട്ടി തങ്ങളെ കണ്ടു എന്ന് മനസിലാക്കിയ പിതാവ് മകനെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കുട്ടിയുടെ കൈകൾ വെട്ടിമാറ്റി കുഴൽക്കിണറിൽ തള്ളി. മൃതദേഹം ഒരു കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. ഈ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കൈകൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു. ഇതിനിടെ കുട്ടിയെ കൊന്നത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. കുട്ടിയെ കാണാതായിട്ട് മണിക്കൂറുകളായിട്ടും എന്തുകൊണ്ട് പിതാവ് പരാതിനൽകിയില്ല എന്നത് പൊലീസിന് സംശയമുണ്ടാക്കി. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിൻ്റെ ചുരുളഴിയുന്നത്. പിന്നീട് കുട്ടിയുടെ കൈകൾ കുഴൽക്കിണറിൽ നിന്ന് കണ്ടെത്തി.
Story Highlights: extra marital affair father murder boy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here