ചൗമേനിയുടെ ഗോളിന് കെയിന്റെ മറുപടി; ഫ്രാൻസിനെതിരെ ഗോൾ മടക്കി ഇംഗ്ലണ്ട്(1-1)

ഖത്തർ ലോകകപ്പിലെ ആവേശ പോരാട്ടത്തിൽ ഫ്രാൻസിനെതിരെ ഗോൾ മടക്കി ഇംഗ്ലണ്ട്. 52 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഹാരി കെയിൻ ഗോളാക്കി. ഫ്രാൻസ് ബോക്‌സിനുള്ളിൽ സാക്കയെ വീഴ്ത്തിയത്തിനാണ് ഇംഗ്ലണ്ടിന് അനുകൂലമായി പെനാൽറ്റി വിധിച്ചത്. ഫ്രാൻസിനായി ലക്ഷ്യം കണ്ട ചൗമേനിയാണ് സാക്കയെ ഫൗൾ ചെയ്തത്.
നേരത്തെ പതിനേഴാം മിനിറ്റിൽ ഔറേലിയൻ ചൗമേനിയുടെ ഗോളിലാണ് നിലവിലെ ചാമ്പ്യൻമാർ മുന്നിൽ എത്തിയത്. ബോക്‌സിന് പുറത്ത് നിന്ന് ചൗമേനി തുടുത്ത അത്യുഗ്രൻ ഷോട്ട് ഇംഗ്ലണ്ട് ഗോളിയെ മറികടന്ന് ഗോൾ വലയിലേക്ക് പതിച്ചു. 2014 ലോകകപ്പിന് ശേഷം ഈ ടൂർണമെന്റിൽ ബോക്സിന് പുറത്ത് നിന്ന് ഇംഗ്ലണ്ട് വഴങ്ങുന്ന ആദ്യ ഗോളാണിത്. ഈ ടൂർണമെന്റിൽ ബോക്സിന് പുറത്ത് നിന്നുള്ള ഫ്രാൻസിന്റെ ആദ്യ ഗോൾ കൂടിയാണിത്.
Story Highlights: Harry Kane Restores Parity For England With Record-Equalling Goal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here