തുടരെ അഞ്ചാം ജയം ലക്ഷ്യം; ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരുവിനെതിരെ

തുടർച്ചയായ അഞ്ചാം ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചിരവൈരികളായ ബെംഗളൂരു എഫ്സിക്കെതിരെ. കൊച്ഛി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കഴിഞ്ഞ നാല് മത്സരങ്ങളും വിജയിച്ച് തകർപ്പൻ ഫോമിലുള്ള ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയിച്ചാൽ പട്ടികയിൽ നാലാമത് എത്തും.
ചരിത്രത്തിൽ ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് നാല് മത്സരങ്ങൾ തുടരെ വിജയിക്കുന്നത്. നവംബർ അഞ്ചിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ആരംഭിച്ച യാത്ര പിന്നീട് കരുത്തരായ എഫ്സി ഗോവ (3-1), ഹൈദരാബാദ് എഫ്സി (0-1) വഴി ജംഷഡ്പൂർ എഫ്സിയിലൂടെ (0-1) തുടർന്നു. മൂന്ന് തുടർ തോൽവികൾക്ക് ശേഷം കരുത്തോടെ തിരികെവന്ന ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയിക്കാനായാൽ 18 പോയിൻ്റാവും. ഒഡീഷ എഫ്സിക്കും 18 പോയിൻ്റുണ്ടെങ്കിലും ഗോൾ ശരാശരി ബ്ലാസ്റ്റേഴ്സിനു തുണയാവും.
മറുവശത്ത് 8 മത്സരങ്ങളിൽ നിന്ന് 7 പോയിൻ്റ് മാത്രമുള്ള ബെംഗളൂരു കിതയ്ക്കുകയാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒരെണ്ണം മാത്രമേ അവർക്ക് വിജയിക്കാനായുള്ളൂ. പട്ടികയിൽ 9ആം സ്ഥാനത്താണ് അവർ.
Story Highlights: kerala blasters bengaluru fc preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here