‘ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് പാഠങ്ങള്‍ പഠിക്കണം’; എഎപി വഴിമുടക്കിയായെന്ന് പി ചിദംബരം
ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് പാഠങ്ങള്‍ പഠിക്കാനുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന് വഴിമുടക്കിയായെന്ന് പി ചിദംബരം വിലയിരുത്തി. സജീവ രാഷ്ട്രീയത്തില്‍ നിശബ്ദ പ്രചാരണത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (P Chidambaram On Congress’s Gujarat Loss)
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി ഇതര മുന്നണി കെട്ടിപ്പടുക്കാന്‍ കഴിയുന്ന ധ്രുവമാകാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും പി ചിദംബരം അഭിപ്രായപ്പെട്ടു. ഡല്‍ഹിയ്ക്ക് പുറത്ത് ഹരിയാനയും പഞ്ചാബും ഒഴികെയുള്ള പ്രദേശങ്ങളില്‍ ആം ആദ്മി പാര്‍ട്ടിക്ക് കാര്യമായ സ്വാധീനമില്ലെന്നും പി ചിദംബരം പറയുന്നു. ഗോവയിലും ഉത്തരാഖണ്ഡിലും കണ്ടതുപോലെ ഗുജറാത്തിലും ആം ആദ്മി പാര്‍ട്ടി വഴിമുടക്കിയായെന്നും അദ്ദേഹം വിമര്‍ശിച്ചു.
Read Also: ഗുജറാത്തിലെ 40 എംഎൽഎമാർ ക്രിമിനൽ കേസ് പ്രതികൾ: എഡിആർ റിപ്പോർട്ട്
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകള്‍, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവകള്‍ ബിജെപിയാണ് ഭരിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രണ്ടിടങ്ങളില്‍ അവര്‍ പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ഇതേക്കുറിച്ച് കൂടുതല്‍ ചിന്തിക്കണമെന്ന് പി ചിദംബരം പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം കൂടുതലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Story Highlights: P Chidambaram On Congress’s Gujarat Loss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here